Posted On
date_range Updated On
date_range ഷവർമ ഷോർട്സ്
ചേരുവകൾ
- ചിക്കൻ -100ഗ്രാം
- കാബേജ് -50ഗ്രാം
- കാപ്സികം -50ഗ്രാം
- കാരറ്റ് -50ഗ്രാം
- കുക്കുമ്പർ -30ഗ്രാം
- മല്ലിയില -10ഗ്രാം
- മുളകുപൊടി -1/2സ്പൂൺ
- മഞ്ഞൾപൊടി -1/2സ്പൂൺ
- ഉപ്പ് -1/2സ്പൂൺ
- കുരുമുളകുപൊടി -1/2സ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1/2സ്പൂൺ
- മയോണൈസ് -3ടേബിൾ സ്പൂൺ
- തക്കാളിപേസ്റ്റ് -2ടേബിൾ സ്പൂൺ
- പൂരി (റെഡിമെയ്ഡ്)
തയാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കിയതിലേക്ക് പൊടികളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുംകൂടി ചേർത്ത് എയർഫ്രൈയറിലോ അല്ലെങ്കിൽ അൽപം ഓയിലിലോ പൊരിച്ചെടുക്കുക.
കാബേജ്, കാരറ്റ്, കുക്കുമ്പർ, കാപ്സികം, മല്ലിയില, പൊരിച്ച ചിക്കൻ എല്ലാം പൊടിപൊടിയായി അരിഞ്ഞ് എടുക്കുക. മയോണൈസും കെച്ചപ്പും അരിഞ്ഞുവെച്ചതിലേക്ക് ചേർക്കുക. നന്നായി യോജിപ്പിച്ചതിനുശേഷം റെഡിമെയ്ഡ് പൂരിയിലേക്ക് നിറക്കുക.
പൂരി എണ്ണയിലോ എയർഫ്രയറിലോ പൊരിച്ചെടുക്കാം.(എയർ ഫ്രയർ ഉപയോഗിച്ചാൽ ഓയിൽ അൽപംപോലും ചേർക്കാതെ പൂരിയും ചിക്കനും തയാറായി കിട്ടുന്നതാണ്). നല്ല ജൂസി ഷവർമ ഷോർട്സ് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.