മടക്കുപത്തിരി
ചേരുവകൾ
- പഴം- രണ്ട്
- തേങ്ങ- കാൽ കപ്പ്
- പഞ്ചസാര-കാൽ കപ്പ്
- നെയ്യ്- രണ്ട് ടേബ്ൾ സ്പൂൺ
- ഏലക്കായ പൊടി-
- കാൽ ടീസ്പൂൺ
- മുട്ട -ഒന്ന്
- മൈദ -കാൽ കപ്പ്
- വെള്ളം - അര കപ്പ്
- ഉപ്പ്
തയാറാക്കുന്ന വിധം
പാനിൽ നെയ്യ് ഒഴിച്ച് കനം കുറച്ച് നീളത്തിൽ മുറിച്ച പഴം വഴറ്റിയെടുക്കുക. ശേഷം തേങ്ങയും പഞ്ചസാരയും വറുത്ത് മാറ്റിവെക്കുക. മിക്സിയുടെ ജാറിലേക്ക് മുട്ട, ഉപ്പ്, മൈദ, ഏലക്കപ്പൊടി, ആവശ്യത്തിന് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. ലൂസ് ബാറ്ററാവാൻ ശ്രദ്ധിക്കുക.
ചുവട് കട്ടിയുള്ള പാൻവെച്ച് കുറച്ച് നെയ്യ് തടവിയ ശേഷം ഒരു തവി മാവൊഴിച്ച് ചുറ്റിച്ചെടുക്കുക. ശേഷം ഒരു സൈഡിൽ നേരത്തേ മാറ്റിവെച്ച തേങ്ങ, പഴം നിരത്തി വെക്കുക. ശേഷം മറുഭാഗം കൊണ്ട് മടക്കി വെക്കുക.
അവിടെ വീണ്ടും മാവൊഴിച്ച് തയാറാക്കിയ പഴം, തേങ്ങ ചേർത്തിട്ട് നേരത്തേ മടക്കിയതും കൂട്ടി മടക്കുക. ഇങ്ങനെ ഒരു നാല് ലെയർ ചെയ്യുക. മൊഞ്ചത്തി മടക്കുപത്തിരി തയാർ. കട്ട് ചെയ്ത് സെർവ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.