Posted On
date_range Updated On
date_range കുഞ്ഞിപ്പത്തിൽ (കക്കറോട്ടി)
By
ചേരുവകൾ:
- അരിപൊടി - അര കിലോ
- ബീഫ് : അര കിലോ
- വെളിച്ചെണ്ണ: ആവശ്യത്തിന്
- വലിയുള്ളി: മൂന്നെണ്ണം (ഇടത്തരം)
- തക്കാളി : ഒരെണ്ണം
- പച്ചമുളക് : അഞ്ചെണ്ണം
- ഇഞ്ചി വെളുത്തുള്ളി: ഒരു ടേബിൾ സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- മഞ്ഞൾപൊടി: അര ടീസ്പൂൺ
- മുളക്പൊടി: ഒരു ടീസ്പൂൺ
- മല്ലിപ്പൊടി: രണ്ട് ടീസ്പൂൺ
- ഗരംമസാല: അര ടീസ്പൂൺ
- കുരുമുളക് : ഒരു ടീസ്പൂൺ
- തേങ്ങ : ഒരു മുറി
- ചെറിയുള്ളി : അഞ്ചെണ്ണം
- വല്യ ജീരകം: ഒരു ടിസ്പൂൺ
- പട്ട : രണ്ടോ, മൂന്നോ ചെറിയ കഷ്ണം
- ഗ്രാമ്പൂ - നാലോ അഞ്ചോ എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഷാഹി അരിപൊടി ചെറു ചൂട് വെള്ളത്തിൽ നന്നായി കുഴച്ചെടുക്ത്ത് ചെറിയ ബോൾസ് ആക്കി പ്രസ്സ് ചെയ്യുക. അരിപൊടി മുഴുവൻ ആ ഷെയ്പിൽ ആക്കി , ആവിയിൽ നന്നായി വേവിച്ച് മാറ്റി വെക്കുക.ബീഫ് നന്നായി ഗ്രേവി കുറഞ്ഞ കറി ആക്കി മാറ്റി വെക്കുക. ശേഷം തേങ്ങ യുടെ അരപ്പ് തയ്യാറാക്കാം.ഒരു മുറി തേങ്ങ ചിരകിയത് വല്യ ജീരകം,പട്ട, ഗ്രാമ്പൂ ചേർത്ത് അരചെടുക്കുക.
മിക്സ് ചെയ്യുന്ന വിധം:
ആവശ്യമായ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച് ചെറിയുള്ളി കൊത്തിയരിഞ്ഞതും , കറിവേപ്പിലയും ഇട്ട് തേങ്ങയുടെ അരപ്പ് ചേർക്കുക.ശേഷം വേവിച്ച് വെച്ച പത്തിലും ബീഫ് കറിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചെറു ഗ്രവിയോട് കൂടി സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.