Posted On
date_range Updated On
date_range വൈറലായി കൂന്തൾ മസാല നിറവ്
ചേരുവകൾ
- വലിയ കൂന്തൾ -നാല് എണ്ണം
- കറിവേപ്പില -ആവശ്യത്തിന്
- വലിയ ഉള്ളി -നാല്
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി -അര ടീസ്പൂൺ
- മീൻ മസാല പൊടി -അര ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ -മൂന്ന് ടീസ്പൂൺ
- തേങ്ങ -കുറച്ച്
- ചെറിയ ഉള്ളി -അഞ്ച് എണ്ണം
- പച്ചമുളക് -രണ്ട് എണ്ണം
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. വലിയ ഉള്ളി, കറിവേപ്പില, ഉപ്പ് വഴറ്റുക. പച്ചമണം മാറിയാൽ പൊടികൾ ചേർക്കുക. ഇതിലേക്ക് കൂന്തൾ തലമുറിച്ച് ചേർക്കുക.
വെന്താൽ തീ ഓഫ് ചെയ്യാം. ഇതിലേക്ക് തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക് ഒതുക്കിച്ചേർത്തത് ഇട്ട് മിക്സാക്കുക. കൂന്തളിന്റെ അകത്ത് മുക്കാൽ ഭാഗം നിറച്ച് ഒരു ടൂത് പിക് കൊണ്ട് അടക്കുക.
ഇത് ആവിയിൽ പുഴുങ്ങിയ ശേഷം പാൻ ചൂടാക്കി വെളിച്ചണ്ണ മുളകുപൊടി കറിവേപ്പില മിക്സാക്കി അതിൽ വെന്ത കൂന്തൾ ഇട്ട് ഒന്ന് വഴറ്റുക. കൂന്തൾ നിറവ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.