ബിരിയാണി മാറി നിൽക്കും... ഈ അക്കിണി ചോറിന് മുന്നിൽ
ആട്ടിറച്ചിക്ക് കൊണ്ട് തയാറാക്കുന്ന ഒരു കച്ച് വിഭവമാണ് അക്കിണി. വെള്ളിയാഴ്ചകളിലെയും വിരുന്നുകാർ വരുമ്പോഴുമുള്ള പ്രധാന വിഭവമാണിത്.
ചേരുവകൾ:
- ആട്ടിറച്ചി – ഒരു കിലോ
- ടേബ്ൾ റൈസ് – ഒരു കിലോ
- സവാള – 500 ഗ്രാം
- പച്ചമുളക് – 12 എണ്ണം
- വെളുത്തുള്ളി– ഇഞ്ചി പേസ്റ്റ് – രണ്ട് ടീസ്പൂൺ
- തൈര് – അര കപ്പ്
- നെയ്യ് – കാൽ കപ്പ്
- ഗരംമസാല – ഒരു ടീസ്പൂൺ
- കടലപ്പരിപ്പ് –100 ഗ്രാം
- ഉരുളക്കിഴങ്ങ് – നാല് എണ്ണം
- എണ്ണ – കാൽ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില – കുറച്ച്
തയാറാക്കുന്നവിധം:
ആട്ടിറച്ചി വൃത്തിയാക്കിയശേഷം വലിയ കഷണങ്ങളാക്കുക. സവാളയും പച്ചമുളകും അരച്ചശേഷം വെളുത്തുള്ളി–ഇഞ്ചി പേസ്റ്റുമായി ചേർക്കുക. ഇതെല്ലാം ആട്ടിറച്ചിയോടോപ്പം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തൈര്, മല്ലിയിലയ, ഗരംമസാല, ഉപ്പ്, നെയ്യ് എന്നിവ ചേർക്കുക. ശേഷം ആട്ടിറച്ചി പകുതി വേവിക്കുക.
ഉരുളക്കിഴങ്ങും കടലപ്പരിപ്പും വേറെ പാത്രത്തിൽ വേവിക്കണം. അരി കഴുകിയശേഷം കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഉപയോഗിച്ച് അരി വറുക്കുക. ഇതിലേക്ക് വേവിച്ചുവെച്ച മട്ടൺ മസാല ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത ശേഷം അരി വേവുന്നതുവരെ പാചകം ചെയ്യുക.
വേവിച്ച ഉരുളക്കിഴങ്ങും കടലപ്പരിപ്പും ഇതിലേക്ക് ചേർക്കുക. മസാലയുടേത് അടക്കം ഒരു ഗ്ലാസ് അരിക്ക് രണ്ട് ഗ്ലാസ് വെള്ളമാണ് വേണ്ടത്. കുക്കറിലാണെങ്കിൽ ഒരു വിസിൽ മതിയാകും. ചൂടോടെ വിളമ്പുക. മധുര ചട്നിയും പപ്പടവും ഒപ്പം നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.