ഗ്രീൻ ബ്രെഡ്
Posted On
date_range Updated On
date_range റമദാൻ വിഭവം: ഗ്രീൻ ബ്രെഡ്
ചേരുവകൾ:
- ബ്രെഡ് - 8 മുതൽ 10 സ്ലൈസ്
- മുട്ട - 2 എണ്ണം
- പാൽ - 3/4 കപ്പ്
- സവാള അരിഞ്ഞത് - 1/2 കപ്പ്
- പച്ചമുളക് - ഒന്നോ രണ്ടോ
- മൈദ - 2 ടീസ്പൂൺ
- മല്ലിയില - ഒന്നര കപ്പ്
- സൺഫ്ലവർ ഓയിൽ (നെയ്യ്) - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ബ്രെഡ് അരികു കളഞ്ഞു ത്രികോണാകൃതിയിൽ മുറിച്ചുവെക്കുക. മിക്സിയുടെ ജാറിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ഒന്നിച്ചു നല്ലതു പോലെ അരച്ചെടുക്കുക. ഫ്രയിങ് പാൻ അടുപ്പിൽവെച്ച് കുറച്ചു നെയ്യോ എണ്ണയോ ഒഴിക്കുക. ശേഷം ഓരോ ബ്രെഡ് സ്ലൈസ് എടുത്തു മുട്ട-മല്ലിയില മിശ്രിതത്തിൽ മുക്കി പാനിൽ ഇട്ട് രണ്ടു വശവും ചെറുതായി മൊരിച്ചെടുക്കുക.
തയാറാക്കിയത്: ഷെർമി നവാസ്, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.