ഹാഫ്മൂൺ
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ വേവിച്ചെടുത്തത്: 250 ഗ്രാം
- സവാള അരിഞ്ഞത് - 1 കപ്പ്
- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - 1 ടേബിൾ സ്പൂൺ
- കാപ്സിക്കം ചെറുതായി മുറിച്ചത് -1/4 കപ്പ്
- മല്ലിയില
- ഉപ്പ്- ആവശ്യത്തിന്
- മഞ്ഞൾപൊടി -1/4 ടീ സ്പൂൺ
- കുരുമുളകുപൊടി - 1/4 ടീ സ്പൂൺ
- ഗരം മസാല -1/4 ടീ സ്പൂൺ
- ക്രീം ചീസ്: 3 ടേബിൾ സ്പൂൺ
- ബ്രെഡ് പീസ് - 8
- ബീറ്റൺ എഗ് - 1
- ബ്രെഡ് പൊടിച്ചത് - 1/4 കപ്പ്
തയാറാക്കുന്ന വിധം
ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ഇട്ട് നല്ലവണ്ണം വഴറ്റുക. അതിലേക്കു വേവിച്ച ചിക്കനും ചെറുതായി അരിഞ്ഞ കാപ്സിക്കവും ഇട്ട് ഒന്നുകൂടി വഴറ്റുക. എല്ലാം മിക്സായി വരുമ്പോൾ കുരുമുളകുപൊടി, ഗരം മസാല ചേർക്കുക. മല്ലിയില കൂടി ഇടാം. പാൻ അടുപ്പിൽനിന്നും മാറ്റി ക്രീം ചീസ് കൂടി ചേർത്ത് മാറ്റിവെക്കുക.
ബ്രെഡ് ഒരു മിനിറ്റ് ആവി കയറ്റി പരത്തി എടുക്കുക. ഒരു കട്ടർ വെച്ച് ഹാഫ്മൂൺ പോലെ കട്ട് ചെയ്തു ഫില്ലിങ് വെച്ചു മടക്കി എടുക്കുക. അത് എഗ് മിക്സിൽ മുക്കിയെടുത്ത് ബ്രെഡ് ക്രബ്സിൽ റോൾ ചെയ്തെടുക്കാം. ചൂടായ എണ്ണയിൽ പൊരിച്ചെടുക്കാം. നല്ല ക്രീമി ചിക്കൻ ഹാഫ്മൂൺ ചൂടോടെ സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.