Posted On
date_range Updated On
date_range നിങ്ങൾ കഴിച്ചിട്ടുണ്ടോ വയനാട്ടിലെ 'കജായി'
വയനാട്ടിലെ പ്രബല വിഭാഗമായിരുന്ന ചെട്ടി സമുദായത്തിന്‍റെ പ്രധാന പലഹാരമാണ് കജായി. വിരുന്നുകാർ വന്നാലും വിശേഷ ദിനങ്ങളായാലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണിത്. ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും. കജായി തയാറാക്കുന്ന വിധമാണ് ഇത്തവണ വിവരിക്കുന്നത്.
ചേരുവകൾ:
- അരിപ്പൊടി– 500 ഗ്രാം
- ശർക്കര– 300 ഗ്രാം
- ചുക്കുപൊടി– അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി– ഒരു നുള്ള്
- ഏലക്കപ്പൊടി– ഒരു നുള്ള്
- വെളിച്ചെണ്ണ– അര ലിറ്റർ
- വാഴയില
തയാറാക്കുന്ന വിധം:
ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കിയ ശേഷം അരിപ്പൊടിയും ചേരുവകളും ചേർത്ത് കുഴക്കുക. വെളിച്ചെണ്ണ പുരട്ടിയ ശേഷം മാവ് വാഴയിലയിൽ പരിപ്പുവടയുടെ ആകൃതിയിൽ പരത്തുക. നടുവിൽ ഒരു ചെറിയ കുഴിയുണ്ടാക്കിയ ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.