പോത്തിറച്ചി ചമ്മന്തിയുണ്ടെങ്കിൽ വേറെ കറി വേണ്ട...
ആവശ്യമുള്ള സാധനങ്ങൾ
- എല്ല് ഇല്ലാത്ത ഇറച്ചി -150 ഗ്രാം
- മഞ്ഞൾപൊടി -കാൽ സ്പൂൺ
- കുരുമുളകുപൊടി -അര സ്പൂൺ
- മല്ലിപ്പൊടി -കാൽ സ്പൂൺ
- ചുവന്ന മുളക് -10 എണ്ണം
- വലിയ ജീരകം -അര സ്പൂൺ
- ചെറിയ ഉള്ളി -10 എണ്ണം
- കറിവേപ്പില -ഒരു പിടി
- തേങ്ങ -കാൽ മുറി (ചിരകിയത്)
- വെള്ളുള്ളി -4 എണ്ണം
- ഇഞ്ചി -ചെറിയ ഒരു കഷണം
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ -കുറച്ച്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ഇറച്ചി കഴുകി കുക്കറിലേക്ക് ഇടുക. അതിലേക്ക് രണ്ടു മുതൽ നാലു വരെയുള്ള ചേരുവകൾ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ച് മാറ്റിവെക്കുക. ഈ ഇറച്ചി തീരെ വെള്ളമില്ലാതെ മിക്സിയിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്തെടുത്ത് മാറ്റിെവക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിലേക്ക് അഞ്ചു മുതൽ എട്ടുവരെ ചേരുവ ചേർത്ത് ഇളക്കുക. ഒന്ന് ചുവന്നുവന്നാൽ അതിലേക്ക് തേങ്ങ ചേർത്ത് നല്ലവണ്ണം ഇളക്കുക. ഇത് ഇളം ചുവപ്പ് നിറമായാൽ അതിലേക്ക് ക്രഷ് ചെയ്തുവെച്ച ബീഫ് ചേർക്കുക.
നല്ലവണ്ണം ഇളക്കിക്കൊടുക്കുക. ഇറച്ചിയും തേങ്ങയും എല്ലാം നല്ലവണ്ണം മൊരിഞ്ഞു വന്നാൽ തീ ഓഫാക്കി തണുക്കാൻ വെക്കുക. ചൂട് പോയാൽ മിക്സിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വറുത്തുവെച്ച ചമ്മന്തിക്കൂട്ട് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. പോത്തിറച്ചി ചമ്മന്തി തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.