ഹണി ഗ്ലെയ്സ്ഡ് ചിക്കൻ
Posted On
date_range Updated On
date_range റമദാൻ വിഭവം: ഹണി ഗ്ലെയ്സ്ഡ് ചിക്കൻ
ചേരുവകൾ:
- ചിക്കൻ: 500 ഗ്രാം
- സവാള: രണ്ട് എണ്ണം
- ജിഞ്ചർ-ഗാർലിക് പേസ്റ്റ്: നാല് ടീസ്പൂൺ
- ചില്ലി സോസ്: നാല് ടീസ്പൂൺ
- സോയാസോസ്: മൂന്ന് ടീസ്പൂൺ
- ടൊമാറ്റോസോസ്: നാല് ടീസ്പൂൺ
- കോൺഫ്ലോർ: രണ്ട് ടീസ്പൂൺ
- ഹണി: രണ്ട് ടീസ്പൂൺ
- സ്പ്രിങ് ഒനിയൻ: ആവശ്യത്തിന്
- ഉപ്പ്, വെള്ളം: ആവശ്യത്തിന്
- ഓയിൽ, വെളുത്ത എള്ള്: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ചെറിയ കഷണങ്ങളാക്കിയ ചിക്കനിലേക്ക് രണ്ട് ടീസ്പൂൺ ജിഞ്ചർ-ഗാർലിക് പേസ്റ്റ്, ഒരു ടീ സ്പൂൺ സോയാസോസ്, ഒരു ടീസ്പൂൺ പെപ്പർ പൗഡർ, രണ്ട് ടീസ്പൂൺ കോൺേഫ്ലാർ, ആവശ്യത്തിന് ഉപ്പ് ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്ത് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഇതേ ഓയിലിലേക്ക്, അധികം ഓയിൽ ഉണ്ടെങ്കിൽ മാറ്റിവെച്ച്, രണ്ട് ടീ സ്പൂൺ ഓയിൽ എടുത്ത് ചൂടാകുമ്പോൾ ചെറുതായി കൊത്തിയരിഞ്ഞ സവാള, ജിഞ്ചർ-ഗാർലിക് പേസ്റ്റ് എന്നിവ ഒരു മിനിറ്റ് വഴറ്റുക.
ഇതിലേക്ക് എല്ലാ സോസും അരഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത കോൺഫ്ലോറും ചേർത്തിളക്കുക. ശേഷം ആവശ്യത്തിന് ഉപ്പ്, സ്പ്രിങ് ഒനിയൻ, പെപ്പർ പൗഡർ, ഫ്രൈ ചെയ്തുവെച്ച ചിക്കൻ എന്നിവ ചേർത്തിളക്കി അഞ്ച് മിനിറ്റ് മൂടിവെച്ച് കുക്ക് ചെയ്തതിന് മുകളിൽ ഹണി, വെളുത്ത എള്ള് ചേർത്ത് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം.
തയാറാക്കിയത്: ദിയാന ഷമിം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.