ഗ്രിൽഡ് വെജ് നോൺവെജ് സാലഡ്

ആവശ്യമായ സാധനങ്ങൾ

1. ചി​ക്ക​ൻ - 500 ഗ്രാം

2. ​പൊ​ട്ട​റ്റോ - 200 ഗ്രാം

3. ​ക​സ് ലീ​വ്‌​സ് - 4 എ​ണ്ണം

4. കാ​ര​റ്റ് - 2 എ​ണ്ണം

5. ചെ​റു​നാ​ര​ങ്ങ - 1 എ​ണ്ണം

6. പ​ച്ച​മു​ള​ക് - 2 എ​ണ്ണം

7. സ്ട്രോ​ബെ​റി - 8 എ​ണ്ണം

8. ഒ​ലി​വ് ഓ​യി​ൽ - 1 ടേ​ബി​ൾ സ്പൂ​ൺ

9. ബ​ട്ട​ർ - 1 ടേ​ബി​ൾ സ്പൂ​ൺ

10. ഉ​പ്പ്, കു​രു​മു​ള​ക്​- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ, ഉ​രു​ള​ക്കി​ഴ​ങ്ങ്​ എ​ന്നി​വ ച​തു​രാ​കൃ​തി​യി​ൽ മു​റി​ച്ച്​ ഉ​പ്പ്, കു​രു​മു​ള​ക്​ പൊ​ടി, ചെ​റു​നാ​ര​ങ്ങ​നീ​ര് ചേ​ർ​ത്ത് അ​ര​മ​ണി​ക്കൂ​ർ മാ​രി​നേ​റ്റ് ചെ​യ്ത് സ്റ്റ്യൂ​വ​റി​ൽ ചി​ക്ക​ൻ ക​ഷ​ണം, ഉ​രു​ള​ക്കി​ഴ​ങ്ങ്​ ക​ഷ​ണം എ​ന്ന വി​ധ​ത്തി​ൽ കോ​ർ​ത്ത് പാ​നി​ൽ ബ​ട്ട​ർ ചേ​ർ​ത്ത് ചൂ​ടാ​കു​മ്പോ​ൾ ഗ്രി​ൽ​ഡ് ചെ​യ്ത് മാ​റ്റി​വെ​ക്കു​ക. ശേ​ഷം ഒ​രു ബൗ​ളി​ൽ ക​സ് ലീ​വ്‌​സ്, പ​ച്ച​മു​ള​ക് എ​ന്നി​വ നേ​രി​യ​താ​യും കാ​ര​റ്റ്, സ്ട്രോ​ബെ​റി, എ​ന്നി​വ ച​തു​രാ​കൃ​തി​യി​ലും ക​ട്ട് ചെ​യ്ത് ചേ​ർ​ക്കു​ക. ഇ​ഷ്ട​മു​ള്ള പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ക്കാം. ഇ​തി​ലേ​ക്ക് ഒ​രു ടേ​ബി​ൾ സ്പൂ​ൺ ഒ​ലി​വ് ഓ​യി​ൽ, ഒ​രു ടീ​സ്പൂ​ൺ ചെ​റു​നാ​ര​ങ്ങ​നീ​ര്, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് ഫോ​ർ​ക് കൊ​ണ്ട് ന​ന്നാ​യി മി​ക്സ് ചെ​യ്‌​ത്, സെ​ർ​വി​ങ് പ്ലേ​റ്റി​ൽ സെ​ന്‍റ​റി​ൽ വെ​ച്ച് സൈ​ഡി​ൽ ഗ്രി​ൽ​ഡ് ചി​ക്ക​ൻ പൊ​ട്ട​റ്റോ വെ​ച്ച​തി​ന് ശേ​ഷം കാ​ര​റ്റ്, സ്ട്രോ​ബെ​റി കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് വി​ള​മ്പാം.

Tags:    
News Summary - Grilled Veg Non Veg Salad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT