റമദാൻ രാത്രികളിൽ കഴിക്കാം ചെറുപയർ കഞ്ഞി
റമദാനിലെ രാത്രികളിൽ കഴിക്കാവുന്ന ആരോഗ്യകരമായ വിഭവങ്ങളിലൊന്നാണ് ചെറുപയർ കഞ്ഞി. ക്ഷീണവും വിശപ്പുമകറ്റാനും, ഒപ്പം ആരോഗ്യത്തിനും നല്ലത്.
ചേരുവകൾ
- ബസ്മതി അരി -ഒരു കപ്പ്
- ചിരകിയ തേങ്ങാ -ഒരു കപ്പ്
- ചെറുപയർ -അര കപ്പ്
- ഇഞ്ചി ചെറിയ കഷ്ണം
- വെളുത്തുള്ളി- ആറ് അല്ലി
- കറി വേപ്പില
- ഉലുവ - ഒരു സ്പൂൺ
- ചെറിയ ജീരകം- ഒരു സ്പൂൺ
- കടുക് - രണ്ട് സ്പൂൺ
തയാറാക്കുന്ന വിധം
ചെറുപയർ വെള്ളത്തിൽ കുതിർത്തു വെക്കുക. അരി നന്നായി കഴുകി വേവിക്കുക. ഉലുവ ജീരകം എന്നിവയും ചേർക്കുക. കുതിർത്തു വെച്ച ചെറുപയർ ഒരു കുക്കറിൽ ഇട്ട് മൂന്ന് വിസിലിൽ വേവിച്ചു എടുക്കുക.തേങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. പകുതി വെന്ത അരിയിലേക്ക് ചെറുപയറും അരവും ചേർത്തു നന്നായി വേവിച്ചു എടുക്കുക. ആവശ്യമായ ഉപ്പ് ചേർക്കുക.
കഞ്ഞി നന്നായി വെന്തതിന് ശേഷം ഒരു പാൻ അടുപ്പത്ത് വെച്ചു രണ്ട് സ്പൂൺ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിച്ച്, കറി വേപ്പില കൂടി ചേർത്തു കഞ്ഞിയിൽ ചേർക്കുക. ഒരു നുള്ളു മഞ്ഞപൊടി കൂടി ചേർക്കുന്നതോടെ രുചികരമായ ചെറുപയർ മരുന്ന് കഞ്ഞി തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.