ഷാഹി ടുക്ക്ഡ
ബ്രഡ് കഷണങ്ങൾ ഉപയോഗിച്ച് തയാറാക്കിയിരുന്ന രാജകീയ മധുരം, ഷാഹി ടുക്ക്ഡ. വെണ്ണയിൽ പൊരിച്ചെടുത്ത ബ്രഡ് കഷ്ണങ്ങൾ പഞ്ചസാരപ്പാനിയിൽ മുക്കി അതിനുമുകളിൽ പാൽ കുറുക്കിയ മധുരവും ചേരുമ്പോൾ പിന്നെ പറയാനുണ്ടോ? ഇത് മുഗൾ ഭരണകാലത്ത് ഉത്ഭവിച്ചതാണെന്ന് പറയപ്പെടുന്നു.
ചേരുവകൾ
- പാൽ - രണ്ട് കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് - അര കപ്പ്
- കുങ്കുമപ്പൂവ് -ഒരു നുള്ള്
- പിസ്ത - ഒരു ടേബിൾസ്പൂൺ (അരിഞ്ഞത് )
- ബദാം - ഒരു ടേബിൾസ്പൂൺ (അരിഞ്ഞത്)
- ഏലക്കാ പൊടിച്ചത് - ഒരു നുള്ള്
തയാറാക്കുന്ന വിധം
പാൽ, കണ്ടൻസ്ഡ് മിൽക്ക്, കുങ്കുമപ്പൂവ്, പിസ്ത അരിഞ്ഞത്, ബദാം, ഏലക്കാ പൊടിച്ചത് ഇത്രയും സാധനങ്ങൾ തിളപ്പിച്ചു കുറുകി പകുതി അളവിൽ ആക്കി മാറ്റി വയ്ക്കുക. കാൽ കപ്പ് പഞ്ചസാരയിൽ അര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് പഞ്ചസാര ലായനി ഉണ്ടാക്കി മാറ്റിവയ്ക്കുക.
പത്ത് കഷ്ണം ബ്രഡ്, വക്കുകൾ മുറിച്ച് ത്രികോണാകൃതിയിൽ മുറിച്ച് നെയ്യിൽ വറുത്തു കോരുക. വറുത്ത ബ്രെഡ് കഷണങ്ങൾ പഞ്ചസാര ലായനിയിൽ മുക്കി അതിനുശേഷം മിശ്രിതം ഒഴിച്ച് പിസ്ത അരിഞ്ഞതും ബദാമും വിതറി വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.