Representation Image
Posted On
date_range Updated On
date_range ഡേറ്റ്സ് ആപ്പിൾ കസ്റ്റേഡ്
ചേരുവകൾ
1. പാൽ 500മി.ലി.
2. ജലറ്റിൻ 10 ഗ്രാം
3. ഡേറ്റ്സ് 20 എണ്ണം
4. കസ്റ്റേഡ് ആപ്പിൾ 2 എണ്ണം
5. കാഷ്യൂ, പിസ്ത ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു സോസ് പാനിൽ പാൽ ഒഴിച്ച് ചൂടാകുമ്പോൾ തണുത്ത വെള്ളത്തിൽ പത്ത് മിനിറ്റ് സോക് ചെയ്തുവെച്ച ജലാറ്റിൻ, ആവശ്യത്തിന് പഞ്ചസാര ചേർത്തിളക്കുക. തീ ഓഫ് ചെയ്ത് പാൽ ചൂട് പോയതിനു ശേഷം ഇതിലേക്ക് തൊലികളഞ്ഞ് കുരുകളഞ്ഞ കസ്റ്റേഡ് ആപ്പിൾ, കുരുകളഞ്ഞ് ചെറിയ കഷണങ്ങളാക്കിയ ഡേറ്റ്സ് എന്നിവ ചേർത്തിളക്കി സെർവിങ് ബൗളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് രണ്ട് മണിക്കൂർ തണുപ്പിച്ചതിനുശേഷം മുകളിൽ കാഷ്യൂ, പിസ്ത കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.