കു​ക്കു​മ്പ​ർ ഇ​ഫ്താ​ർ റോ​ൾ

ആവശ്യമായ സാധനങ്ങൾ

1. കു​ക്കു​മ്പ​ർ 10 എ​ണ്ണം

2. സ്വീ​റ്റ്പൊ​ട്ട​റ്റോ 1 എ​ണ്ണം

3. കാ​ര​റ്റ് 1 എ​ണ്ണം

4. കാ​പ്സി​കം. 1 എ​ണ്ണം

5. ഗാ​ർ​ലി​ക് 6 അ​ല്ലി

6. വീ​റ്റ് പൗ​ഡ​ർ 2 ക​പ്പ്

7. പെ​പ്പ​ർ​പൗ​ഡ​ർ ആ​വ​ശ്യ​ത്തി​ന്

8. ഉ​പ്പ്, ബ​ട്ട​ർ ആ​വ​ശ്യ​ത്തി​ന്

9. വെ​ള്ളം ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

കു​ക്കു​മ്പ​ർ വൃ​ത്തി​യാ​ക്കി തൊ​ലി ക​ള​ഞ്ഞ്​ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ശേ​ഷം ഇ​തി​ലേ​ക്ക് വീ​റ്റ്പൗ​ഡ​ർ ചേ​ർ​ത്ത് വീ​ണ്ടും ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. കു​ക്കു​മ്പ​ർ മാ​വ്​ ത​യാ​ർ. ശേ​ഷം ഒ​രു ഫ്രൈ ​പാ​ൻ ചൂ​ടാ​യി വ​രു​മ്പോ​ൾ ബ​ട്ട​ർ ഗ്രീ​സ് ചെ​യ്ത് ത​യാ​റാ​ക്കി വെ​ച്ച കു​ക്കു​മ്പ​ർ മാ​വി​ൽ നി​ന്ന് ഒ​രു​ത​വി വീ​തം എ​ടു​ത്ത് ന​ല്ല നൈ​സ് പാ​ൻ​കേ​ക്ക് ഓ​രോ​ന്നാ​യി ഉ​ണ്ടാ​ക്കി വെ​ക്കു​ക. ശേ​ഷം ഇ​തേ പാ​നി​ലേ​ക്ക് ര​ണ്ട് ടീ​സ്പൂ​ൺ ബ​ട്ട​ർ ചേ​ർ​ത്ത് ചൂ​ടാ​കു​മ്പോ​ൾ അ​രി​ഞ്ഞു​വെ​ച്ച വെ​ളു​ത്തു​ള്ളി, തൊ​ലി​ക​ള​ഞ്ഞ് ജൂ​ലി​യ​ൻ ക​ട്ട് ചെ​യ്ത സ്വീ​റ്റ് പൊ​ട്ട​റ്റോ ചേ​ർ​ത്തി​ള​ക്കി മൂ​ടി​വെ​ച്ച് ര​ണ്ട് മി​നി​റ്റ് വേ​വി​ക്കു​ക.

ശേ​ഷം ഇ​തി​ലേ​ക്ക് ജൂ​ലി​യ​ൻ ക​ട്ട് ചെ​യ്ത കാ​ര​റ്റ്, റെ​ഡ്, യെ​ല്ലോ, ഗ്രീ​ൻ കാ​പ്സി​കം പ​കു​തി വീ​തം നീ​ള​ത്തി​ൽ മു​റി​ച്ച​തും ഉ​പ്പ്, കു​രു​മു​ള​ക്​ പൊ​ടി ചേ​ർ​ത്തി​ള​ക്കി മൂ​ടി​വെ​ച്ച് ര​ണ്ട് മി​നി​റ്റ് വേ​വി​ക്കു​ക. വെ​ജ് ഫി​ല്ലി​ങ് റെ​ഡി. ശേ​ഷം ത​യാ​റാ​ക്കി​വെ​ച്ച കു​ക്കു​മ്പ​ർ പാ​ൻ​കേ​ക്കി​ൽ​നി​ന്ന് ഓ​രോ​ന്നാ​യി എ​ടു​ത്ത്‌ വെ​ജ് ഫി​ല്ലി​ങ് ഓ​രോ ടേ​ബി​ൾ സ്പൂ​ൺ വീ​തം വെ​ച്ച് ന​ല്ല ടൈ​റ്റാ​യി റോ​ൾ ചെ​യ്യു​ക. ശേ​ഷം ക​ട്ട് ചെ​യ്ത് സ​ർ​വ് ചെ​യ്യാം. വെ​ജ് ഫി​ല്ലി​ങ്ങി​ന് പ​ക​രം ചി​ക്ക​ൻ ഫി​ല്ലി​ങ്, ഫി​ഷ് ഫി​ല്ലി​ങ്​ വെ​ച്ചും ത​യാ​റാ​ക്കാം.

Tags:    
News Summary - Cucumber Iftar Roll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT