Posted On
date_range Updated On
date_range എളുപ്പം തയ്യാറാക്കാവുന്ന ചിക്കൻ സ്ട്രിപ്സ്
ആവശ്യമുള്ള സാധനങ്ങൾ .
- എല്ലില്ലാത്ത ചിക്കൺ - ഇരുനൂറ് ഗ്രാം
- സമൂസ ലീഫ് - ആവശ്യത്തിന്
- കോൺഫ്ലവർ- ഒരു ടേബിൾ സ്പൂൺ
- ഷാഹി മുളകുപൊടി - അര ടേബിൾ സ്പൂൺ.
- ഷാഹി മഞ്ഞൾപൊടി - അര ടീസ്പൂൺ
- ഷാഹി ഗരം മസാല - അര ടീസ്പൂൺ.
- കുരുമുളകുപൊടി - അര ടീസ്പൂൺ
- മുട്ട - ഒരെണ്ണം
- ഓയിൽ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം..
ചിക്കൻ ചെറിയ ക്യൂബ് സൈസിൽ കട്ട് ചെയ്ത് എടുത്ത് . അതിലേക്ക് എല്ലാ മസാലകളും ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് കോൺഫ്ലവർ കൂടി ചേർത്ത് മിക്സ് ചെയ്യുക, അതിലേക്ക് മുട്ടകൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
മുക്കാൽ മണിക്കൂർ ചിക്കൻ റസ്റ്റ് ചെയ്യാൻ വെക്കുക. സമൂസ ലീഫ് ചെറിയ രീതിയിൽ കട്ട് ചെയ്ത്. മാരിനേറ്റ് ചെയ്ത ചിക്കൻ സമൂസ ലീഫിൽ കോർട്ട് ചെയ്ത് പാനിൽ ഡീപ് ഫ്രൈ ചെയ്ത് എടുക്കുക ചെറിയ ഫ്ലെയിമിൽ ആണ് ഡീപ് ഫ്രൈ ചെയ്യേണ്ടത്. വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.