ചിക്കൻ പൊട്ടറ്റോ ബോൾസ്
ചേരുവകൾ
- മൈദ - രണ്ട് കപ്പ്
- ചിക്കൻ -100 ഗ്രാം (എല്ലില്ലാത്തത്)
- തൈര് - ഒരു കപ്പ്
- ഉരുളക്കിഴങ്ങ് -ഒന്ന് (മീഡിയം സൈസ്)
- സവാള - അരക്കപ്പ് (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി, പച്ചമുളക് - മൂന്ന് ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
- ഉപ്പ്, വെള്ളം,കുരുമുളക് പൊടി, ഓയിൽ
തയാറാക്കുന്ന വിധം
ചിക്കൻ അൽപം ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് വേവിച്ചെടുത്ത് ക്രഷ് ചെയ്ത് വെക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് സ്മാഷ് ചെയ്തെടുക്കുക. ഒരു പാത്രത്തിൽ മൈദ, തൈര്, സ്മാഷ് ചെയ്ത ഉരുളക്കിഴങ്ങ്, സവാള, ഇഞ്ചി, പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, എല്ലാം ചേർക്കുക.
അതിലേക്ക് വേവിച്ചുവെച്ച ചിക്കനും കൂടി ചേർത്ത്, ഇഡ്ഡലി മാവുണ്ടാക്കുന്നതിനേക്കാൾ അൽപം കട്ടിയിൽ വെള്ളം ചേർത്ത് നന്നായി കൈകൊണ്ട് കുഴച്ചെടുക്കുക. ശേഷം മാവ് കുറഞ്ഞത് അര മണിക്കൂർ മൂടിവെക്കുക. ചട്ടിയിൽ എണ്ണ ഒഴിച്ച് നല്ല ചൂടായതിനു ശേഷം, അതിലേക്ക് മാവ് കൈകൊണ്ട് അൽപം ബോൾ രൂപത്തിൽ ഇട്ട് ബ്രൗൺ നിറത്തിലാവുമ്പോൾ കോരിയെടുക്കുക.
നോമ്പ് തുറക്കുന്ന സമയത്ത് കഴിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന നല്ലൊരു സ്നാക്കാണിത്. ചിക്കന് പകരം, ബീഫോ, പച്ചക്കറിയോ ചേർത്തും ഉണ്ടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.