ചേരുവകൾ
ചിക്കൻ : 250(g)
ഉള്ളി : 2 എണ്ണം
വെളുത്തുള്ളി : 2അല്ലി
ഇഞ്ചി : 1 കഷണം
പച്ചമുളക് : 4എണ്ണം
കറിവേപ്പില : ആവശ്യത്തിന്
ഓയിൽ : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
മുളകുപൊടി : 1(tspn)
മഞ്ഞൾപൊടി : 1(tspn)
ഗരം മസാല : 1/2 (tspn)
കുരുമുളക്പൊടി : 14 (tspn)
മൈദ : 2(tspn)
വെള്ളം : 1കപ്പ്
ചീസ് : 1കപ്പ്
തയാറാക്കുന്ന വിധം
ചെറിയകഷണങ്ങളാക്കിയ ചിക്കനിലേക്ക് ഒരുസ്പൂൺ വെളുത്തുള്ളി,ഇഞ്ചിപേസ്റ്റ്, മുളകുപൊടി, മഞ്ഞൾപൊടി എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതായൊന്നു ഫ്രൈ ചെയ്തെടുക്കാം (നല്ലപോലെ ഡ്രൈ ആവണ്ട ).ഇത് മാറ്റിവെക്കാം.
മസാലയുണ്ടാക്കാനായി ഒരു ചൂടായ പാനിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ചുകൊടുക്കുക. അതിലേക്കു ചോപ് ചെയ്ത ഉള്ളിയിടുക. അതിലേക്ക് ഒരല്ലി വെളുത്തുള്ളി, കഷണം ഇഞ്ചി, പച്ചമുളക് (ചെറുതായി അറിഞ്ഞത്), ആവശ്യത്തിന് ഉപ്പുംചേർത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് 1/4 (tspn)മഞ്ഞൾപൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ചെറുതായി മുറിച്ച കറിവേപ്പിലയും ചേർത്ത് നല്ലപോലെ വെന്തുകഴിഞ്ഞാൽ അതിലേക്ക് ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിച്ചു മാറ്റിവെക്കാം.
ഒരു പാനിലേക്ക് ഓയിൽ പുരട്ടി അതിലേക്ക് കുനാഫ മാവ് പരത്തിവെക്കുക.അതിലേക്ക് (ഒരുകപ്പ് വെള്ളത്തിൽ 2(spn)മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് ലായനിയുണ്ടാകുക ).ഈ ലായനി എല്ലാഭാഗത്തുമെത്തുന്ന രീതിൽ ഒഴിച്ച് അതിന്റെ മേലെ ഉണ്ടാക്കിവെച്ച ചിക്കൻ മസാല നിരത്തിക്കൊടുക്കുക.അതിന്റെ മുകളിലായി ഗ്രേറ്റ് ചെയ്ത ചീസ് നിരത്തുക. അതിന്റെ മുകളിലായി കുനാഫ മാവു കൊണ്ട് ക്ലോസ് ചെയ്തു മൈദ ലായനിയും സ്പൂൺ കൊണ്ട് ഒഴിച്ചുകൊടുക്കുക. മല്ലിയില കൊണ്ട് അലങ്കരിക്കാം. വളരെ ചെറിയ തീയിൽ അടുപ്പിൽവെച്ച് കുക്ക് ചെയ്യാം. ബ്രൗൺ നിറമിവുമ്പോഴേക്കും പാനിൽനിന്നെടുത്തു മാറ്റിവെക്കാം. സ്വദിഷ്ടമായ ചിക്കൻ കുനാഫ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.