Posted On
date_range Updated On
date_range ചിക്കൻ ഫ്രാങ്ക് ബ്രഡ് റോൾ
നോമ്പുകാരായ കുട്ടികൾക്ക് ഇഫ്താറിന് വിളമ്പാൻ നല്ലൊരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. എളുപ്പത്തിൽ തയാറാക്കാവുന്ന ഇഫ്താർ വിഭവം എന്നനിലയിൽ വീട്ടുകാർക്കും സൗകര്യം.
ചേരുവകൾ
- ചിക്കൻ ഫ്രാങ്ക് - അഞ്ച് എണ്ണം
- ചെഡാർ ചീസ് ൈസ്ലസ് - അഞ്ച് എണ്ണം
- ബ്രഡ് - അഞ്ച് എണ്ണം
- മുട്ട - ഒന്ന്
- ബ്രഡ് പൊടിച്ചത് - നാലെണ്ണം
തയാറാക്കുന്ന വിധം
ചിക്കൻ ഫ്രാങ്ക് കുറച്ച് ഉപ്പും മുളകും മഞ്ഞളും പുരട്ടി ഫ്രൈ ആക്കി വെക്കുക. ഓരോ ബ്രഡ് എടുത്ത് ആവിയിൽവെച്ച് ചെറുതായി ചൂടാക്കിയ ശേഷം, പരത്തി ഒരു ചീസ് വെച്ച് മുകളിൽ ചിക്കൻ ഫ്രാങ്ക് വെച്ച് ചുരുട്ടുക. ശേഷം മുട്ട ഉടച്ചുവെച്ചതിൽ മുക്കി ബ്രഡ് പൊടിയിൽ കവർ ചെയ്യുക. പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് എല്ലാ ഭാഗവും മൊരിയിച്ച് എടുത്താൽ ഐറ്റം റെഡി . രണ്ടായി മുറിച്ച് സേർവ് ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.