ചിക്കൻ ഡോനട്ട്
രുചികരവും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ഒരു ലഘുവിഭവമാണ് ചിക്കൻ ഡോനട്ട്. ഇഫ്താർ വേളയിലും ചായയോടൊപ്പവും കഴിക്കാൻ അനുയോജ്യമായ ഒന്ന്.
ചേരുവകൾ
- ചിക്കൻ (എല്ലില്ലാതെ) 250 ഗ്രാം
- ഉരുളക്കിഴങ്ങ്- ഒന്ന്
- ബ്രെഡ് കഷണങ്ങൾ- രണ്ട്
- സവാള- ഒന്ന്
- ഇഞ്ചി- ഒരു കഷണം
- വെളുത്തുള്ളി -നാല് അല്ലി
- മല്ലിയില- നാല് തണ്ട്
- മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
- മുളകുപൊടി- ഒരു ടീസ്പൂൺ
- ഗരംമസാല- ഒരു ടീസ്പൂൺ
- കറിവേപ്പില- ഒരു തണ്ട്
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- വറുക്കാൻ
തയാറാക്കുന്ന വിധം
ചിക്കൻ നന്നായി അരിഞ്ഞ് വേവിക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. ബ്രെഡ് കഷണങ്ങൾ പൊടിച്ചെടുക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക. ഇതിലേക്ക് മല്ലിയില, മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് വഴറ്റുക. വേവിച്ച ചിക്കൻ, ഉരുളക്കിഴങ്ങ്, ബ്രെഡ് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഉപ്പും കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഈ മിശ്രിതം ഡോനട്ട് ആകൃതിയിൽ ഉരുട്ടി എണ്ണയിൽ വറുത്തെടുക്കുക. റമദാനിലെ സായാഹ്നത്തിൽ തീന്മേശയെ ഗംഭീരമാക്കാൻ സ്വാദിഷ്ഠമായ ഡോനട്ട് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.