ചീസ് സാഫ്രോൺ ഉന്നക്കായ
ചേരുവകൾ
- നേന്ത്രപ്പഴം- 1 കി.ഗ്രാം
- തേങ്ങ ചിരകിയത്- 200 ഗ്രാം
- പഞ്ചസാര-100 ഗ്രാം
- ചീസ് -200 ഗ്രാം
- സാഫ്രോൺ - 50 ഗ്രാം
- അണ്ടിപ്പരിപ്പ്- 50 ഗ്രാം
- മുന്തിരി- 50 ഗ്രാം
- ഏലക്കായ -50 ഗ്രാം
- മുട്ട -1
- ബ്രെഡ് ക്രംസ്-100 ഗ്രാം
- സൺഫ്ലവർ ഓയിൽ- 500 മി.ലി
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം എടുത്ത് മൂന്നു ഭാഗങ്ങളായി മുറിച്ചശേഷം പുഴുങ്ങിയെടുക്കുക. അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് ഏറ്റവും ഉത്തമം. ശേഷം തൊലികളഞ്ഞ് പഴം ഉടച്ചെടുത്ത് ഓരോ ഉരുളകളാക്കി മാറ്റിവെക്കുക. ഫില്ലിങ് തയാറാക്കുന്നതിനായി ചിരകിയ തേങ്ങ, കുറച്ചു ബട്ടർ ഒഴിച്ച് വഴറ്റിയെടുക്കുക. പാകമായതിനുശേഷം അണ്ടിപ്പരിപ്പ്, മുന്തിരി, പഞ്ചസാര, ഏലക്കായ എന്നിവ ചേർക്കുക.
ശേഷം ചീസും സാഫ്രോണും ചേർത്ത് മിക്സ് ചെയ്യുക. നേരത്തേ തയാറാക്കിവെച്ച ഉരുളകളാക്കിയ പഴം എടുത്ത് കൈയിൽവെച്ച് പരത്തിയെടുക്കുക. എന്നിട്ട് അതിലേക്ക് ഫില്ലിങ് നിറക്കുക. വിരലിന്റെ ആകൃതിയിലേക്കു മാവ് മാറ്റിയതിനുശേഷം മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി സൺഫ്ലവർ ഓയിലിൽ പൊരിച്ചെടുക്കുക. സ്വാദിഷ്ഠമായ ചീസ് സാഫ്രോൺ ഉന്നക്കായ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.