ചമ്മന്തി മുട്ട ബജി
ഇഫ്താർവേളയിൽ പരീക്ഷിക്കാവുന്ന രുചികരമായ വ്യത്യസ്ത വിഭവമാണ് ചമ്മന്തി മുട്ട ബജി. ഏറ്റവും വേഗത്തിലും കുറഞ്ഞ ചേരുവകളിലും തയാറാക്കാവുന്ന ആരോഗ്യകരമായ വിഭവം പരിചയപ്പെടാം
ചേരുവകൾ
1. മുട്ട മൂന്ന് എണ്ണം
(പുഴുങ്ങിയത്)
2. തേങ്ങ- രണ്ട് പിടി
3. ചെറിയ ഉള്ളി മൂന്നെണ്ണം
4. പച്ചമുളക് മൂന്നെണ്ണം
5. കടലപ്പൊടി ഒരു ടീസ്പൂൺ
6. ഓയിൽ/വെളിച്ചണ്ണ
7. ഉപ്പ്
തയാറാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, ഉപ്പ്, ചെറിയ ഉള്ളി എല്ലാചേർത്ത് പൊടിച്ചെടുക്കുക. പുഴുങ്ങിയ മുട്ട നടുമുറിച്ച് ചമ്മന്തി അതിനു മുകളിൽ വെക്കുക. മറ്റൊരു ബൗളിൽ രണ്ടു മുട്ടകലക്കി ഒരു ടീസ്പൂൺ കടലപ്പൊടി ചേർത്ത് നന്നായി സ്പൂൺ കൊണ്ട് ഇളക്കിയ ശേഷം ചമ്മന്തി വെച്ച മുട്ട, കലക്കിയ മുട്ടക്കൂട്ടിൽ മുക്കി ചൂടായ വെളിച്ചെണ്ണ / ഓയിൽ ഫ്രൈ ചെയ്യുക. ഇതോടെ മുട്ട ബജി തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.