ബീഫ് ഉന്നക്കായ

ചേരുവകൾ 

  • അധികം പഴുപ്പില്ലാത്ത നേന്ത്രപ്പഴം പുഴുങ്ങിയെടുത്തത് - മൂന്നെണ്ണം
  • ബീഫ്- അര കിലോ
  • സവാള- രണ്ടെണ്ണം
  • ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂൺ
  • വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടീസ്പൂൺ
  • പച്ചമുളക്- നാലെണ്ണം
  • ഷാഹി കുരുമുളക് പൊടി- ഒരു ടീസ്പൂൺ
  • ഷാഹി ഖരം മസാലപ്പൊടി - അര ടീസ്പൂൺ
  • മല്ലിയില-ഒരു പിടി
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ - രണ്ടോ,മൂന്നോ ടേബിൾ സ്പൂൺ
  • ഓയിൽ - വറുത്തെടുക്കാൻ ആവശ്യത്തിന്

ഫില്ലിംഗിന് വേണ്ട മസാല

നേന്ത്രപ്പഴം പുഴുങ്ങിയെടുത്ത്. അതിന്റെ അകത്തെ കറുത്ത തരി കളഞ്ഞതിനുശേഷം നന്നായി മാഷ് ചെയ്തു മാറ്റി വെക്കുക. ബീഫ് ചെറിയ കഷണങ്ങളായി മുറിച്ച് അതിൽഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഖരം മസാല പൊടി, കുറച്ച് ചെറുനാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ച് ഇരുപത് മിനിറ്റ് വെച്ചതിനുശേഷം അത് കുക്കറിൽ വേവിച്ചെടുക്കുക. വെള്ളം വറ്റിച്ചു കുറച്ചു ഡ്രൈ ആക്കിയതിന് ശേഷം മിക്സിയിൽ ക്രഷ് ചെയ്ത് മാറ്റി വെക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ ബീഫ് ഇട്ട് ഫ്രൈ ആക്കി എടുത്ത് മാറ്റി അതെ പാനിൽ അല്പം കൂടി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് വഴറ്റുക,ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും ചേർത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും, ഗരം മസാലയും.മീറ്റ് മസാലയും ചേർത്തു നന്നായി വഴറ്റുക. അതിനുശേഷം ക്രഷ് ചെയ്ത ബീഫ് അതിൽ ചേർത്ത് മിക്സ് ചെയ്തു മല്ലിയിലയും ചേർത്ത് വാങ്ങി വയ്ക്കുക.ശേഷം കൈയിൽ എണ്ണ തടവി. പഴത്തിന്റെ കൂട്ട് എടുത്തു കൈയ്യിൽ പരത്തി ബീഫ് ഫില്ലിങ് ഉള്ളിൽ വെച്ച് ഉന്നക്കായിന്റെ ഷേപ്പിൽ ആക്കി ചൂടായ ഓയിൽ ഇട്ട് മീഡിയം ഫ്ലെയിമിൽ വറുത്ത് എടുക്കുക. ബീഫ് ഉന്നക്കായി റെഡി

Tags:    
News Summary - Beef Unnakkaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 10:32 GMT
access_time 2026-05-24 06:28 GMT
access_time 2026-04-25 03:00 GMT