അടക്ക ചുണങ്ങ
Posted On
date_range Updated On
date_range അടക്ക ചുണങ്ങ എളുപ്പത്തിൽ തയാറാക്കാം
ചേരുവകൾ:
- പച്ചരി -മുക്കാൽ കപ്പ് (കുതിർത്തു പൊടിച്ചത്)
- ശർക്കര -രണ്ടോ മൂന്നോ എണ്ണം പാവാക്കി മാറ്റിവെക്കുക
- പഴം -ചെറുപഴം രണ്ടെണ്ണം (മിക്സിയിൽ അടിച്ചത്
- ഏലക്ക -ഒന്നോ രണ്ടോ പൊടിച്ചുവെക്കുക
- വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്.
തയാറാക്കുന്ന വിധം:
പുട്ടുണ്ടാക്കുന്ന പാകത്തിൽ പൊടിച്ചുവെച്ച അരിപ്പൊടിയിലേക്ക് അടിച്ചു വെച്ച പഴവും ഏലക്കപ്പൊടിയും ചേർത്ത് ശർക്കര പാവുകാച്ചിയത് ഇളംചൂടോടെ ചേർത്ത് കുഴക്കുക. കൂട്ട് അധികം ലൂസാക്കരുത്. ചപ്പാത്തിമാവിന്റെ പരുവത്തിൽ വേണം.
ഇത് കുറച്ചുനേരം കഴിഞ്ഞ ശേഷം കൈവെള്ളയിൽ ഇട്ട് ചെറിയ ഉരുളകളാക്കി വെളിച്ചെണ്ണ തിളച്ചു വരുമ്പോൾ അതിലേക്ക് ഇട്ട് ബ്രൗൺ നിറമാകുമ്പോൾ വറുത്തുകോരി മാറ്റിവെക്കുക. നല്ല ക്രിസ്പിയായി കിട്ടുന്ന അടക്ക ചുണങ്ങ വായു കടക്കാത്ത പാത്രത്തിൽ ഇട്ടുവെച്ചാൽ ഒന്നോ രണ്ടോ മാസം വരെ കേടുകൂടാതെ ഉപയോഗിക്കാം.
സീമ അനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.