മൂന്ന് കപ്പ് കാപ്പി: കിങ് ഖാന്റെ എനർജി സീക്രട്ട്

പതിറ്റാണ്ടുകളായി ബോളിവുഡിലെ മഹാനടനായി വിലസുന്ന കിങ് ഖാന് ചില എനർജി സീക്രട്ടുകൾ ഉണ്ടാകുക സ്വാഭാവികം. മികച്ച ആരോഗ്യശീലങ്ങളിൽ തുടങ്ങി ഭക്ഷണമെനു വരെ അതിലുണ്ടാകും. കാപ്പി കഴിക്കൽ ശീലമായിപ്പോയതിന്റെ പേരിൽ വഴക്കു കേൾക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ് ഷാറൂഖ് ഖാന്റെ പുതിയ വെളിപ്പെടുത്തൽ.

തന്റെ പ്രഭാതങ്ങൾ തുടങ്ങുക മൂന്നു കപ്പ് കാപ്പി കഴിച്ചാണെന്ന് താരം പറയുന്നു. ‘‘ഉണർന്നെണീറ്റയുടൻ മൂന്നുകപ്പ് കാപ്പി കഴിക്കണം. എന്നിട്ടേ ആരുമായും സംസാരത്തിന് നിൽക്കൂ. ജോലിക്ക് ഇത്തിരി വൈകിയാലും ശരി, അതു നിർബന്ധം. അതിന്റെ പേരിൽ ചിലപ്പോൾ സെറ്റുകളിൽ പരിഭവങ്ങളുണ്ടാകാം’’- എക്സിൽ ‘ആസ്ക് മി എനിതിങ്’ പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ.

അതേ സമയം, ഷാറൂഖിന്റെ കാപ്പി അദ്ദേഹത്തിന്റെ മാത്രം ശീലമാണെന്നും അത് മറ്റുള്ളവർക്ക് ആരോഗ്യത്തിന് ഗുണകരമായി പരിഗണിക്കാനാകണമെന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. ശരീരത്തിലെത്തുന്ന കഫീന്റെ അളവാണ് പ്രശ്നം. പ്രതിദിനം 400 മില്ലിഗ്രാം കഫീൻ വരെ ആരോഗ്യവാന്മാരിൽ വലിയ പ്രശ്നമുണ്ടാക്കില്ലെന്നാണ് സൂചന.

ഒരു കപ്പ് കാപ്പിയിൽ ശരാശരി 113-247 മില്ലിഗ്രാം കഫീനാണ് ഉണ്ടാകുക. കഫീന്റെ അളവ് കൂടുന്നത് വിറയൽ, ആശങ്ക, ഹൃദയമിടിപ്പ് കൂടൽ, ദഹന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ തുടങ്ങിയവക്കിടയാക്കാം.

Tags:    
News Summary - Three Cups of Coffee: King Khan’s Energy Secret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.