Posted On
date_range Updated On
date_range ‘പഞ്ചാമൃതം’ വീട്ടിൽ തയാറാക്കാം
ചേരുവകൾ:
- പഴം - 2 എണ്ണം
- ഈന്തപ്പഴം - 3 എണ്ണം
- കറുത്ത മുന്തിരിങ്ങ (ഉണങ്ങിയത്) - 8 എണ്ണം
- ശർക്കര ചീകിയത് - 1/4 കപ്പ്
- തേൻ - 1 ടേബിൾ സ്പൂൺ
- ഏലക്കാപൊടി - 1/4 ടീസ് സ്പൂൺ
- കൽക്കണ്ടം (ചെറു കഷ്ണങ്ങൾ) - 1 ടീസ് സ്പൂൺ
- നെയ്യ് - 1 ടീസ് സ്പൂൺ
തയാറാക്കുന്നവിധം:
പഴവും ഈന്തപ്പഴവും ചെറുതായി നുറുക്കുക. ഇതിൽ കറുത്ത മുന്തിരിങ്ങ, തേൻ, ഏലക്കപൊടി എന്നിവ ചേർക്കുക. ശർക്കര പാനിയാക്കി ഈ ചേരുവകൾ ചേർത്ത് നെയ്യ് ഒഴിച്ച് നന്നായി ഇളക്കുക. നന്നായി വറ്റുമ്പോൾ കൽക്കണ്ടം ചെറുകഷ്ണങ്ങളാക്കി ഇടുക. ശേഷം നന്നായി ഇളക്കി വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.