ഓറഞ്ച് ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ? തീർച്ചയായും ഈ വ്യത്യസ്ത രീതികൾ പരീക്ഷിക്കണം

ശൈത്യകാലത്തും മറ്റെല്ലാ സീസണിലും സുലഭമായ ഓറഞ്ച് ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടപ്പെട്ട പഴമാണ്. ധാരാളം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിൻ സിയും അടങ്ങിയ ഓറഞ്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഇതിൽ അടങ്ങിയ സിട്രിക് ആസിഡ് ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും വീക്കം നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഓറഞ്ച് ഭക്ഷണക്രമത്തിൽ പല തരത്തിൽ ഉൾപ്പെടുത്താം.

1. ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ആസ്വദിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ജ്യൂസ് അടിച്ച് കുടിക്കുന്നതാണ്. ശരീരഭാരം കുറക്കാനും, പ്രതിരോധശേഷി കൂട്ടാനും, വിഷാംശം ഇല്ലാതാക്കാനും ഇത് എളുപ്പം സഹായിക്കുന്നു.

2. ഡെസേർട്ടുകളിൽ ഉപയോഗിക്കാം

പുഡ്ഡിങിലും കേക്കുകളിലും ഓറഞ്ചിന്റെ എസെൻസ് ചേർക്കാറുണ്ട്. കുൽഫി, ഖീർ, ബർഫി തുടങ്ങിയ ഇന്ത്യൻ പലഹാരങ്ങളിൽ പോലും ഓറഞ്ച് ഉപയോഗിക്കുന്നുണ്ട്. ഇതുവഴി ഓറഞ്ചിന്റെ ഗുണവും മണവും രുചിയും ഒരുപോലെ ലഭിക്കുന്നു.

3. ഓറഞ്ച് സാലഡുകളിലേക്ക് ചേർക്കുക

സാലഡുകൾ ഇഷ്ടമുള്ളവർക്കെല്ലാം ഈ പരീക്ഷിച്ച് നോക്കാവുന്നതാണ്. സാലഡിൽ ഓറഞ്ച് ചേർക്കുന്നത് കൂടുതൽ രുചികരമാക്കാൻ സഹായിക്കും. ബീറ്റ്റൂട്ട്, വാൽനട്ട് എന്നിവയും ഇതിൽ ഉൾപ്പെടുത്താം.

ഓറഞ്ച് എങ്ങനെ സൂക്ഷിക്കാം

ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവ ശരിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. തൊലികളയാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. ഒന്ന് രണ്ട് ദിവസം മുറിയിലെ ഊഷ്മാവിൽ സൂക്ഷിച്ച് പിന്നീട് റഫ്രിജറേറ്ററിലേക്ക് മാറ്റണം. ഓറഞ്ച് കൂടുതൽ കാലം കേടുകൂടാതെ നിൽക്കാൻ ഇത് സഹായിക്കും.

Tags:    
News Summary - Are you an orange lover? Definitely try these different methods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.