അടുക്കളയിൽ പ്രാണികൾ ഉണ്ടാകാൻ കാരണമാകുന്ന 8 ഭക്ഷണങ്ങൾ; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

അടുക്കള എത്രത്തോളം വൃത്തിയായി സൂക്ഷിച്ചാലും പലപ്പോഴും മാവ് സൂക്ഷിച്ച പാത്രത്തിലോ പലചരക്ക് സാധനങ്ങൾ വെക്കുന്ന സ്ഥലത്തോ ചെറിയ പ്രാണികളെയോ വണ്ടുകളെയോ കാണാറുണ്ട്. ഇതിന് കാരണം പലപ്പോഴും നമ്മുടെ അടുക്കളയിൽ തന്നെയുള്ള ചില ഭക്ഷണസാധനങ്ങളാണ്. ദീർഘകാലം തുറന്നുവെക്കുന്നതോ ശരിയായി അടച്ചു സൂക്ഷിക്കാത്തതോ ആയ പല വസ്തുക്കളും പ്രാണികളെയും പാറ്റകളെയും എളുപ്പത്തിൽ ആകർഷിക്കുന്നു. നിങ്ങളുടെ അടുക്കളയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 8 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. പഞ്ചസാരയും മധുരപലഹാരങ്ങളും

ഉറുമ്പുകളെയും മറ്റ് പ്രാണികളെയും ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാര ജാറുകൾക്ക് ചുറ്റും വീഴുന്ന ചെറിയ തരികൾ, തുറന്നുവെച്ച മധുരപലഹാരങ്ങൾ എന്നിവ ഉറുമ്പുകളെ കൂട്ടമായി ആകർഷിക്കും. പ്രത്യേകിച്ച് ഇന്ത്യൻ പലഹാരങ്ങൾ, സിറപ്പുകൾ, തേൻ എന്നിവയിൽ ഈർപ്പവും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ ഇവ പ്രാണികളുടെ പ്രധാന ലക്ഷ്യമാണ്. പഞ്ചസാരയും മധുരവും എയർടൈറ്റ് ആയ പാത്രങ്ങളിൽ സൂക്ഷിക്കുക.

2. മാംസം

പച്ചയോ വേവിച്ചതോ ആയ മാംസം പ്രധാനമായും കോഴിയിറച്ചി എന്നിവ പ്രാണികളെയും ഈച്ചകളെയും പെട്ടെന്ന് ആകർഷിക്കുന്നു. ഇതിലെ ഉയർന്ന പ്രോട്ടീൻ ഘടകങ്ങളും ശക്തമായ ഗന്ധവുമാണ് കാരണം. പാത്രങ്ങൾ തുറന്നുവെക്കുമ്പോഴോ കൗണ്ടർടോപ്പിൽ ജ്യൂസോ കഷ്ണങ്ങളോ വീഴുമ്പോഴോ ഇത് പ്രാണികൾക്ക് എളുപ്പമുള്ള ഭക്ഷണസ്രോതസ്സായി മാറുന്നു. മാംസം എപ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുക, പാചകത്തിനു ശേഷം കൗണ്ടർടോപ്പുകൾ വൃത്തിയായി കഴുകുക.

3. അധികം പഴുത്ത പഴങ്ങൾ

പഴുത്ത് തവിട്ടുനിറമായി മാറിയ പഴങ്ങൾ ഫ്രൂട്ട് ഫ്ലൈസിനെ ആകർഷിക്കുന്നു. വാഴപ്പഴം, ആപ്പിൾ, മാമ്പഴം, മുന്തിരി തുടങ്ങിയവ പഴുത്തുതുടങ്ങുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ഈർപ്പവും ആൽക്കഹോളും പ്രാണികളെ പെട്ടെന്ന് ആകർഷിക്കുന്നു. കേടായ പഴങ്ങൾ അപ്പപ്പോൾ എടുത്തുകളയുകയോ അനുയോജ്യമായവ ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ ചെയ്യുക.

4. ബാക്കി വന്ന ഭക്ഷണങ്ങൾ

കറി, ചോറ്, പരിപ്പ് അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ അടച്ചുറപ്പില്ലാതെ വെച്ചാൽ ഈച്ചകളും പാറ്റകളും പെട്ടെന്ന് എത്തും. ഭക്ഷണം കാണാൻ നല്ലതാണെങ്കിലും അതിന്റെ ഗന്ധം പ്രാണികളെ എളുപ്പത്തിൽ ആകർഷിക്കും. ബാക്കി വന്ന ഭക്ഷണങ്ങൾ അടച്ചുവെച്ച പാത്രങ്ങളിൽ സൂക്ഷിക്കുകയും പെട്ടെന്ന് തന്നെ ഫ്രിഡ്ജിൽ വെക്കുകയും ചെയ്യുക.

5. ബ്രഡും ബിസ്കറ്റുകളും

ധാന്യങ്ങളും മാവും കൊണ്ടുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ, ബ്രെഡ്, ബിസ്കറ്റുകൾ എന്നിവ ദീർഘകാലം തുറന്നുവെക്കുമ്പോൾ വണ്ടുകളും പുഴുക്കളും വരാൻ സാധ്യതയുണ്ട്. പാക്കറ്റുകൾ കൃത്യമായി അടച്ചു സൂക്ഷിക്കാതിരുന്നാൽ ഇവ എളുപ്പത്തിൽ നശിച്ചുപോകും. അതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾ തുറന്നുകഴിഞ്ഞാൽ ഉടൻ തന്നെ എയർടൈറ്റ് പാത്രങ്ങളിലേക്ക് മാറ്റുക.

6. പാചക എണ്ണയും എണ്ണമയമുള്ള അവശിഷ്ടങ്ങളും

ഭക്ഷണസാധനങ്ങൾ മാത്രമല്ല, അടുക്കളയിലെ എണ്ണമയമുള്ള അവശിഷ്ടങ്ങളും പാറ്റകളെയും മറ്റ് പ്രാണികളെയും ആകർഷിക്കും. വറുത്ത സാധനങ്ങളുടെയോ പാചകം ചെയ്ത് ഭാക്കിയായ എണ്ണയുടെയോ അംശങ്ങൾ അടുക്കളയിൽ സ്റ്റൗവിനു ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്നത് ഒഴിവാക്കാൻ കൗണ്ടർടോപ്പുകൾ എപ്പോഴും വൃത്തിയായി തുടച്ചു സൂക്ഷിക്കുക. അടുക്കള വരണ്ടതായി സൂക്ഷിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കും.

7. വളർത്തുമൃഗങ്ങളുടെ ഭക്ഷണം

പൂച്ചകൾക്കും നായ്ക്കൾക്കും നൽകുന്ന ഉണങ്ങിയ ഭക്ഷണം പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. ഇതിൽ അടങ്ങിയിരിക്കുന്ന ധാന്യങ്ങളും കൊഴുപ്പും പ്രാണികളെ ആകർഷിക്കാൻ ധാരാളമാണ്. വളർത്തുമൃഗങ്ങളുടെ ഭക്ഷണം എയർടൈറ്റ് പാത്രങ്ങളിൽ സൂക്ഷിക്കുക. രാത്രിയിൽ ഭക്ഷണം നൽകിയ ശേഷമുള്ള അവശിഷ്ടങ്ങൾ വൃത്തിയാക്കുക.

8. ഉണങ്ങിയ ധാന്യങ്ങൾ

പാക്കറ്റുകളിൽ വാങ്ങുന്ന ധാന്യങ്ങളും ഉണങ്ങിയ പലഹാരങ്ങളും ദീർഘനാൾ സൂക്ഷിക്കുമ്പോൾ പ്രാണികൾ വരാൻ ഇടയുണ്ട്. അടുക്കളയിലെ അലമാരകൾ കൃത്യമായി വൃത്തിയാക്കുകയും പഴകിയ സാധനങ്ങൾ ഒഴിവാക്കുകയും ചെയ്യുക വഴി ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാം. സുരക്ഷിതമായ സ്റ്റോറേജ് രീതികൾ പിന്തുടരുന്നത് അടുക്കളയെ പ്രാണികളിൽ നിന്നും മുക്തമായി നിർത്താൻ സഹായിക്കും.

Tags:    
News Summary - 8 foods that attract insects in kitchen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-14 07:32 GMT