ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വിലകുറച്ച് കമ്പനികൾ. 2.2 ശതമാനത്തിന്റെ കുറവാണ് വിമാന ഇന്ധനത്തിന് കുറച്ചത്. എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 3,084.94 രൂപ കുറച്ച് 1,38,147.93 രൂപയാക്കി . പൊതുമേഖല എണ്ണ കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്.
ഇത് രണ്ടാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില കമ്പനികൾ കുറക്കുന്നത്. നേരത്തെ വിമാന ഇന്ധനത്തിന്റെ വില 141,238.87 രൂപ വരെ ഉയർന്നിരുന്നു. പിന്നീട് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതോടെയാണ് കമ്പനികൾ വീണ്ടും വില കുറച്ചത്.
എല്ലാമാസവും ഒന്നാം തീയതിയും 16ാം തീയതിയുമാണ് വിമാനഇന്ധനത്തിന്റെ വില പുനർ നിശ്ചയിക്കുന്നത്. ഇതുപ്രകാരമാണ് ഇന്ന് വില കുറച്ചിരിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 1.81 ഡോളർ ഉയർന്ന് ബാരലിന് 97.59 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില 2.06 ഡോളർ ഉയർന്ന് 101.2 ഡോളറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.