സീ​ൻ കോ​ൺ​ട്ര​വേ​ഴ്സി; ലോ​ക​ക​പ്പ് ഒ​രു മാ​സം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ ക​ളം​പി​ടി​ച്ച് സ​ർ​വ​ത്ര വി​വാ​ദ​ങ്ങ​ൾ

ന്യൂ​യോ​ർ​ക്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ആ​രം​ഭി​ച്ച് ഒ​രു മാ​സം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ വി​വാ​ദ​ങ്ങ​ൾ​ക്കും പ​ഞ്ഞ​മി​ല്ല. ക​ളി​ക്ക് മു​മ്പെ ചൂ​ടു​പി​ടി​ച്ചി​രു​ന്ന വി​വാ​ദ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ അ​വ മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. റ​ഫ​റി​യി​ങ്ങി​നെ​ക്കു​റി​ച്ച പ​രാ​തി​ക​ളും താ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും മു​മ്പു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ​ല​തും ഇ​ക്കു​റി സം​ഭ​വി​ച്ചു.

‘ട്രം​പ് കാ​ർ​ഡി’​ലെ നാ​ണ​ക്കേ​ട്

യു.​എ​സ് താ​രം ഫോ​ലാ​രി​ൻ ബ​ലോ​ഗ​ന് ല​ഭി​ച്ച ചു​വ​പ്പ് കാ​ർ​ഡും തു​ട​ർ​ന്നു​ള്ള വി​ല​ക്കും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ​താ​ണ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ സം​ഘ​ട​ന​യാ​യ ഫി​ഫ​ക്ക് വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സം​ഭ​വം. ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യോ​നി ഇ​ൻ​ഫാ​ന്റി​നോ​യെ പ​ല ത​വ​ണ വി​ളി​ച്ചാ​ണ് ട്രം​പ് തീ​രു​മാ​നം മാ​റ്റി​ച്ച​ത്. തു​ട​ർ​ന്ന്, ബെ​ൽ​ജി​യ​ത്തി​നെ​തി​രാ​യ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ബ​ലോ​ഗ​നെ ക​ളി​ക്കാ​ൻ അ​നു​വ​ദി​ച്ച ന​ട​പ​ടി കാ​യി​ക​രം​ഗ​ത്തെ നി​ഷ്പ​ക്ഷ​ത​യും വി​ശ്വാ​സ്യ​ത​യും ത​ക​ർ​ത്തെ​ന്ന് വി​മ​ർ​ശ​ന​മു​ണ്ടാ​യി. ഫി​ഫ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി യൂ​റോ​പ്യ​ൻ ഫു​ട്ബാ​ൾ സം​ഘ​ട​ന​യാ​യ യു​വേ​ഫ, ബെ​ൽ​ജി​യം ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി.

റ​ഫ​റി​യി​ങ്ങി​ൽ പി​ഴ​ച്ചോ?

അ​ർ​ജ​ന്റീ​ന-​ഈ​ജി​പ്ത് പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ റ​ഫ​റി​യെ​ടു​ത്ത ചി​ല തീ​രു​മാ​ന​ങ്ങ​ൾ സം​ശ​യ​ത്തി​ന്റെ മു​ന​യി​ലാ​വു​ക​യും വി​മ​ർ​ശി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ക​ളി​യി​ൽ ഈ​ജി​പ്ത് നേ​ടി​യ ര​ണ്ടാം ഗോ​ൾ, ഫൗ​ളി​ന്റെ പേ​രി​ൽ വി​ഡി​യോ പ​രി​ശോ​ധ​ന​യി​ലൂ​ടെ റ​ദ്ദാ​ക്കി​യ​തും ഇ​വ​ർ​ക്ക് ല​ഭി​ക്കാ​വു​ന്ന പെ​നാ​ൽ​റ്റി​ക​ൾ നി​ഷേ​ധി​ച്ച​തും പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കു​മു​മ്പ് ഫൗ​ളി​നെ​ത്തു​ട​ർ​ന്ന് അ​ർ​ജ​ന്റീ​ന​ക്ക് പെ​നാ​ൽ​റ്റി അ​നു​വ​ദി​ച്ചി​രു​ന്നു റ​ഫ​റി. ല​യ​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്റീ​ന​യെ​യും ടൂ​ർ​ണ​മെ​ന്റി​ൽ നി​ല​നി​ർ​ത്താ​ൻ ഫി​ഫ മ​നഃ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു​വെ​ന്ന് ഈ​ജി​പ്ത് കോ​ച്ച് ഹൊ​സാ​ൻ ഹ​സ്സ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഹൈ​ഡ്രേ​ഷ​ൻ ബ്രേ​ക്കും; വാ​ണി​ജ്യ താ​ൽ​പ​ര്യ​ങ്ങ​ളും

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന വ​ട​ക്കെ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ക​ടു​ത്ത ചൂ​ട് ചൂ​ണ്ടി​ക്കാ​ട്ടി ക​ളി​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും വെ​ള്ളം കു​ടി​ക്കാ​നും ഹൈ​ഡ്രേ​ഷ​ൻ ബ്രേ​ക്കു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഓ​രോ പ​കു​തി​യി​ലും 22 മി​നി​റ്റ് പി​ന്നി​ടു​മ്പോ​ഴാ​ണി​ത്. ഈ ​മൂ​ന്ന് മി​നി​റ്റ് ഇ​ട​വേ​ള​ക​ൾ, ലോ​ക​ക​പ്പ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ചാ​ന​ലു​ക​ൾ പ​ര​സ്യ​ങ്ങ​ൾ കാ​ണി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തോ​ടെ ഫി​ഫ​യു​ടെ വാ​ണി​ജ്യ താ​ൽ​പ​ര്യ​മാ​ണ് ഹൈ​ഡ്രേ​ഷ​ൻ ബ്രേ​ക്കി​ന് പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്നു.

ടി​ക്ക​റ്റ് വി​ല​ക്ക​യ​റ്റം, വ​ഞ്ച​ന; ഫി​ഫ​ക്കെ​തി​രെ അ​ന്വേ​ഷ​ണം

ഡൈ​നാ​മി​ക് പ്രൈ​സി​ങ് രീ​തി കാ​ര​ണം ലോ​ക​ക​പ്പ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 11,000 ഡോ​ള​ർ വ​രെ​യാ​യി കു​തി​ച്ചു​യ​ർ​ന്നു. ഇ​തി​നെ​തി​രെ ന്യൂ​യോ​ർ​ക്, ന്യൂ​ജ​ഴ്‌​സി സം​സ്ഥാ​ന​ങ്ങ​ൾ ഫി​ഫ​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​മാ​ൻ​ഡ് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ സ്വ​യം വ​ർ​ധി​ക്കു​ന്ന ഡൈ​നാ​മി​ക് പ്രൈ​സി​ങ് രീ​തി ഫി​ഫ ആ​ദ്യ​മാ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത വി​ധം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഏ​ക​ദേ​ശം ഒ​മ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്നു. ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ, കൃ​ത്രി​മ​മാ​യ ക്ഷാ​മം സൃ​ഷ്ടി​ക്ക​ൽ, ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ഈ​ടാ​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഫി​ഫ​ക്ക് കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യു​ള്ള സ​മ​ൻ​സും അ​യ​ച്ചി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന തു​ക ന​ൽ​കി മി​ക​ച്ച കാ​റ്റ​ഗ​റി​യി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യ ആ​രാ​ധ​ക​ർ​ക്ക്, പി​ന്നീ​ട് സ്റ്റേ​ഡി​യ​ത്തി​ൽ പി​റ​കി​ലെ സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച് ഫി​ഫ വ​ഞ്ചി​ച്ച​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന ന്യൂ​ജ​ഴ്‌​സി​യി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലെ ടി​ക്ക​റ്റ് വി​ത​ര​ണ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വം​ശീ​യ​ത സ​ർ​വ​ത്ര

ഫ്രാ​ൻ​സി​ന്റെ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​നു​ശേ​ഷം പ​ര​ഗ്വേ​യി​ലെ സെ​ന​റ്റ​ർ സെ​ല​സ്റ്റെ അ​മ​രി​ല്ല ഫ്ര​ഞ്ച് നാ​യ​ക​ൻ കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ പാ​ര​മ്പ​ര്യ​ത്തെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വം​ശീ​യ പ​രാ​മ​ർ​ശം ന​ട​ത്തി. ഇ​തി​നെ​തി​രെ ഫ്ര​ഞ്ച് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ര​ഗ്വേ​യു​ടെ മു​ൻ ഗോ​ൾ​കീ​പ്പ​ർ ഹോ​സെ ലൂ​യി​സ് ചി​ല​വ​ർ​ട്ടും ഫ്ര​ഞ്ച് ടീ​മി​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ചു. മ​യാ​മി​യി​ൽ ന​ട​ന്ന അ​ർ​ജ​ന്റീ​ന-​കാ​പ് വെ​ർ​ഡെ മ​ത്സ​ര​ത്തി​നി​ടെ പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ സ്ട്രീ​മ​ർ ഐ​ഷോ​സ്പീ​ഡി​നു​നേ​രെ ഒ​രു അ​ർ​ജ​ന്റീ​ന ആ​രാ​ധ​ക​ൻ വം​ശീ​യ​മാ​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ ഫി​ഫ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ൻ ജ​ർ​മ​ൻ താ​രം ബാ​സ്റ്റ്യ​ൻ ഷെ​യ്ൻ​സ്റ്റീ​ഗ​ർ ആ​ഫ്രി​ക്ക​ൻ ഫു​ട്ബാ​ളി​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രെ ഐ​വ​റി കോ​സ്റ്റ് പ​രി​ശീ​ല​ക​ൻ രം​ഗ​ത്തു​വ​ന്നു. സെ​ർ​ബി​യ​ൻ, ഡ​ച്ച് ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​രും ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​യ ക​ളി​ക്കാ​ർ​ക്കെ​തി​രെ ന​ട​ത്തി​യ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് പി​ന്നീ​ട് മാ​പ്പു​പ​റ​യേ​ണ്ടി​വ​ന്നു.

സോ​മാ​ലി​യ​ൻ റ​ഫ​റി​യെ മ​ട​ക്കി

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട പ്ര​മു​ഖ സോ​മാ​ലി​യ​ൻ റ​ഫ​റി ഉ​മ​ർ അ​ർ​താ​ന് യു.​എ​സി​ൽ പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചു. ലോ​ക​ക​പ്പ് തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് മ​യാ​മി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തെ യു.​എ​സ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ത​ട​യു​ക​യും തു​ട​ർ​ന്ന് തി​രി​ച്ച​യ​ക്കു​ക​യു​മാ​യി​രു​ന്നു.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ലെ ആ​ശ​ങ്ക​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​​പ്പെ​ട്ടു. അ​ർ​താ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​മാ​യാ​ണ് യാ​ത്ര ചെ​യ്ത​തെ​ന്ന് സോ​മാ​ലി​യ​ൻ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​ൻ സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ​യു​ണ്ടാ​യ വി​സ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ന​യ​ത​ന്ത്ര പാ​സ്‌​പോ​ർ​ട്ട് വ​രെ അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്ന് നൈ​റോ​ബി​യി​ലെ സോ​മാ​ലി​യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി. ആ​ഫ്രി​ക്ക​ൻ, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​രെ​യും കാ​ണി​ക​ളെ​യും ക​ടു​ത്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു യു.​എ​സി​ൽ.

ഇ​റാ​നോ​ട് അ​നീ​തി

ഇ​റാ​ൻ ഫു​ട്ബാ​ൾ ടീം ​ക​ടു​ത്ത അ​നീ​തി​യാ​ണ് യു.​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന് നേ​രി​ട്ട​ത്. അ​വ​രു​ടെ മ​ത്സ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നി​ട്ടും അ​വി​ടെ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ആ​യ​തി​നാ​ൽ ഇ​റാ​ൻ ടീ​മി​ന് മെ​ക്സി​കോ​യി​ൽ ക്യാ​മ്പ് ചെ​യ്യേ​ണ്ടി വ​ന്നു. മ​ത്സ​ര​ങ്ങ​ളു​ള്ള ദി​വ​സ​ങ്ങ​ളി​ൽ യു.​എ​സി​ൽ പോ​യി ക​ഴി​ഞ്ഞാ​ലു​ട​ൻ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ യാ​ത്ര​ക​ളും വി​ശ്ര​മ​മി​ല്ലാ​യ്മ​യും മ​തി​യാ​യ പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​തും ടീ​മി​ന്റെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് പ​രി​ശീ​ല​ക​ന​ട​ക്കം പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​റാ​നി​യ​ൻ ആ​രാ​ധ​ക​ർ​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്ന ടി​ക്ക​റ്റ് ക്വോ​ട്ട​യും അ​മേ​രി​ക്ക പി​ൻ​വ​ലി​ച്ചു.

Tags:    
News Summary - World Cup Controversies: From Political Interference to Racism and Ticket Scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.