മിണ്ടാതിരിക്കാനാവില്ല; റഫറിയിങ്ങ് പരാതി ആവർത്തിച്ച് ഈജിപ്ത്

അ​റ്റ്ലാ​ന്റ: അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ പ്രീ​ക്വാ​ർ​ട്ട​റി​ൽ 3-2ന് ​തോ​റ്റ മ​ത്സ​ര​ത്തി​ലെ റ​ഫ​റി​യി​ങ്ങി​ലെ പ​രാ​തി ആ​വ​ർ​ത്തി​ച്ച് ഈ​ജി​പ്ത്. മി​ണ്ടാ​തി​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഈ​ജി​പ്ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഇ.​എ​ഫ്.​എ) വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ചു​വ​ര​വു​ക​ളി​ലൊ​ന്നി​ൽ അ​ർ​ജ​ന്റീ​ന 13 മി​നി​റ്റി​നു​ള്ളി​ൽ മൂ​ന്ന് ഗോ​ൾ നേ​ടി​യ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ പ​രി​ശീ​ല​ക​ൻ ഹൊ​സാം ഹ​സ്സ​നും ക​ളി​ക്കാ​രും റ​ഫ​റി​യി​ങ്ങി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. 58ാം മി​നി​റ്റി​ൽ ഈ​ജി​പ്ത് ര​ണ്ടാ​മ​ത്തെ ഗോ​ൾ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, വി​ഡി​യോ അ​സി​സ്റ്റ​ന്റ് റ​ഫ​റി (വാ​ർ) അ​വ​ലോ​ക​ന​ത്തി​ൽ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. ഗോ​ൾ നേ​ടു​ന്ന​തി​ന് മു​മ്പ് മ​ർ​വാ​ൻ അ​റ്റി​യ അ​ർ​ജ​ന്റീ​ന ഡി​ഫ​ൻ​ഡ​ർ ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​നെ​സി​നെ ഫൗ​ൾ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഗോ​ൾ അ​നു​വ​ദി​ക്കാ​തി​രു​ന്ന​താ​ണ് ഈ​ജി​പ്തി​ന്റെ തോ​ൽ​വി​ക്കു​ശേ​ഷം വി​വാ​ദ​മാ​യ​ത്.

ടീ​മി​ന്റെ അ​വ​കാ​ശ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്ന് ഇ.​എ​ഫ്.​എ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ‘‘പൂ​ർ​ണ ബോ​ധ്യ​ത്തോ​ടെ​യും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ​ത്’’- അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞു. റ​ഫ​റി വാ​ർ ഉ​ചി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​ത് തോ​ൽ​വി​യി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നും ഇ.​എ​ഫ്.​എ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ക​ളി​യി​ലെ നി​ര​വ​ധി പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​ണ്. ക​ളി​യു​ടെ ഗ​തി​യെ നേ​രി​ട്ട് സ്വാ​ധീ​നി​ച്ച തീ​രു​മാ​ന​ങ്ങ​ളു​ടെ ന്യാ​യാ​ന്യാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​പ്പി​ക്കു​ന്നു​വെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

മെ​സ്സി​യെ​യും അ​ർ​ജ​ന്റീ​ന​യെ​യും അ​നു​കൂ​ലി​ക്കു​ന്ന ഒ​രു ഫു​ട്ബാ​ൾ സ്ഥാ​പ​ന​ത്തി​ന്റെ ഇ​ര​യാ​ണ് ത​ന്റെ ടീം ​എ​ന്ന് മ​ത്സ​ര​ശേ​ഷം കോ​ച്ച് ഹൊ​സാം ഹ​സ്സ​ൻ പ​റ​ഞ്ഞി​ര​ു​ന്നു. ക​ളി​യു​ടെ നാ​ട​കീ​യ​മാ​യ ക്ലൈ​മാ​ക്സി​ൽ ഈ​ജി​പ്തി​ന്റെ ഗോ​ൾ​കീ​പ്പി​ങ് പ​രി​ശീ​ല​ക​ൻ സാ​ഫാ​ൻ എ​ൽ​സാ​ഗി​റി​ന് ചു​വ​പ്പ് കാ​ർ​ഡും ല​ഭി​ച്ചു. നി​ര​വ​ധി മ​ഞ്ഞ കാ​ർ​ഡു​ക​ളാ​ണ് മ​ത്സ​ര​ശേ​ഷം ഈ​ജി​പ്ഷ്യ​ൻ ക​ളി​ക്കാ​ർ​ക്ക് ല​ഭി​ച്ച​ത്. വി​ദ​ഗ്ധ​ര​ട​ക്കം ഈ​ജി​പ്തി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തു​വ​ന്ന​താ​യി ഇ.​എ​ഫ്.​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ​ജി​പ്ഷ്യ​ൻ ജ​ഴ്‌​സി ധ​രി​ക്കു​ന്ന ക​ളി​ക്കാ​ര​നും ടീ​മി​ന് പി​ന്നി​ലു​ള്ള​വ​രും നീ​തി​യും ബ​ഹു​മാ​ന​വും ക​ളി​നി​യ​മ​ങ്ങ​ളു​ടെ തു​ല്യ​ത​യും അ​ർ​ഹി​ക്കു​ന്നു​വെ​ന്നും ഈ​ജി​പ്ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Refereeing Controversy: Egypt FA Expresses Strong Dissatisfaction After World Cup Loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.