ടെക്സാസ്: നെതർലൻഡ്സിനെതിരെ രണ്ടു തവണ പിന്നിൽ നിന്ന ശേഷവും ജപ്പാൻ ശക്തമായി തിരിച്ചെത്തിയ മത്സരത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ജപ്പാൻ കോച്ച് ഹജിമെ മൊരിയാസു. കളിമുറുകുമ്പോൾ ഡഗ് ഔട്ടിലും ടച്ച് ലൈനിന് പുറത്തും നിന്ന് നോട്പാഡിൽ കുറിച്ചെടുക്കുന്ന കോച്ചിന്റെ കാഴ്ച പുതുമയുള്ളതല്ല. എന്നാൽ, കഴിഞ്ഞ രാത്രിയിലെ മത്സരത്തിനിടെ ചില നമ്പറുകൾ എഴുതിയ വൈറ്റ്ബോർഡ് കളിക്കാർക്കുനേരെ ഉയർത്തിക്കാണിച്ചാണ് കോച്ച് ഹജിമെ വാർത്തകളിൽ നിറഞ്ഞത്. ഫുട്ബാൾ ഫീൽഡ് പശ്ചാത്തലത്തിൽ 45, 2, 3 എന്നീ അക്കങ്ങൾ എഴുതിയ ബോർഡാണ് കോച്ച് കളിക്കാർക്കുനേരെ ഉയർത്തിയത്. കളിമുറുകുമ്പോൾ ഡഗ് ഔട്ടിലേക്ക് തിരിഞ്ഞ് സ്റ്റാഫിനോട് ബോർഡ് ആവശ്യപ്പെടുന്ന കോച്ചും, ഇടക്ക് ചില നമ്പറുകൾ ധിറുതിയിൽ എഴുതുന്ന സഹായികളുമെല്ലാം വീഡിയോകളിൽ നിറഞ്ഞു. ഓൺഫീൽഡിലെ ഈ നിർദേശങ്ങളിലൂടെ കോച്ചും കളിക്കാരും എന്താണ് ആശയ വിനിമയം നടത്തിയതെന്ന് അവർക്കിടയിലെ രഹസ്യമാണ്. മാച്ച് കമന്ററിക്കിടെയും കോച്ചിന്റെ നീക്കം ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.