അറ്റ്‌ലാന്റ: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ടീമിൽ നിർണായക മാറ്റം. സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ ടീമിൽ നിന്ന് ഒരു മാറ്റം വരുത്തിയാണ് പരിശീലകൻ ലയണൽ സ്കലോണി ഇന്ന് കളത്തിലിറങ്ങുന്നത്. മധ്യനിരയിലെ വിശ്വസ്തൻ റോഡ്രിഗോ ഡി പോളിന് പകരം ജിയുലിയാനോ സിമിയോണി അർജന്റീനയുടെ മധ്യനിരയിൽ സ്ഥാനം പിടിച്ചു.
ഡി പോളിനെ ഒഴിവാക്കി സിമിയോണിയെ മധ്യനിരയിൽ എത്തിക്കുന്നത് സ്കലോണിയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. മധ്യനിരയിൽ കൂടുതൽ കരുത്തും ഒത്തൊരുമയും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. ക്യാപ്റ്റൻ ലയണൽ മെസ്സിയും ജൂലിയൻ അൽവാരസും ചേർന്ന് തന്നെയാകും ഇന്നും അർജന്റീനയുടെ മുന്നേറ്റനിര നയിക്കുന്നത്.
സ്വിറ്റ്‌സർലൻഡിനെതിരായ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് മെസ്സിയും സംഘവും ഇന്നിറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ മധ്യനിരയെ തടയാനും കളി നിയന്ത്രിക്കാനും സിമിയോണിയുടെ സാന്നിധ്യം അർജന്റീനയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
അർജന്റീന ഇലവൻ (4-4-2)
എമി മാർട്ടിനസ് (ഗോൾകീപ്പർ); മൊളീന, റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, ടാഗ്ലിയാഫിക്കോ (പ്രതിരോധം); പരേഡസ്, ജിയുലിയാനോ സിമിയോണി, ഫെർണാണ്ടസ്, മാക് അലിസ്റ്റർ (മധ്യനിര); ലയണൽ മെസ്സി, ജൂലിയൻ അൽവാരസ് (മുന്നേറ്റനിര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.