നീ​ലാ​കാ​ശം ചു​വ​ന്ന ഭൂ​മി; കിരീട വിജയം തുടരാൻ മെസ്സിപ്പട; കപ്പിൽ മുത്തം കാത്ത് സ്‍പാനിഷ് അർമഡ

അർജന്റീന (ഫിഫ റാങ്ക്: 3) ലോ​ക​ക​പ്പ് വേദിയിൽ ഇത് അ​ർ​ജ​ന്റീ​ന​യു​ടെ 18-ാം പ​ങ്കാ​ളി​ത്തമാണ്. 1930-ൽ ഉ​റു​ഗ്വാ​യിയിൽ വെച്ച് നടന്ന ആദ്യ ലോകകപ്പിൽ പങ്കെടുത്ത അർജന്റീന, 1978, 1986, 2022 വർഷങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ 94 മ​ത്സരങ്ങൾ കളിച്ച ടീം 53 ജ​യവും 17 സ​മ​നി​ലയും 24 തോ​ൽ​വികളും വഴങ്ങി. അ​ടി​ച്ച ഗോ​ൾ 171, വ​ഴ​ങ്ങി​യ ഗോ​ൾ 103 എന്നിങ്ങനെയാണ് കണക്കുകൾ.

മെസ്സിപ്പടയുടെ കരുത്തും ദൗർബല്യവും

39-ാം വ​യ​സ്സി​ലും തീ​രാ​ത്ത ഗോ​ൾ ദാ​ഹ​വു​മാ​യി ഗോ​ള​ടി​ച്ചു കു​തി​ക്കു​ന്ന ല​യ​ണ​ൽ മെ​സ്സി ത​ന്നെയാണ് അ​ർ​ജ​ന്റീ​ന​യു​ടെ ക​രു​ത്ത്. നോ​ക്കൗ​ട്ടി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും അ​വ​സാ​ന മി​നി​റ്റി​ലെ പി​ട​ച്ച​ലി​ൽ അ​ർ​ജ​ന്റീ​ന ഗോ​ള​ടി​ച്ചു ജ​യി​ക്കു​മ്പോ​ൾ ല​യ​ണ​ൽ മെ​സ്സി ക​പ്പി​ത്താ​നാ​യി. മെ​സ്സി​യു​ടെ പ​രി​ച​യ​വും പ്ര​തി​ഭ​യും ത​ന്നെ ടീ​മി​ന്റെ ക​രു​ത്ത്. ഒ​പ്പം, വി​ജ​യ​ത്തി​നാ​യി ഏ​ത​റ്റം വ​രെ പോ​രാ​ടാ​ൻ ശേ​ഷി​യു​ള്ള ഒ​രു​പി​ടി താ​ര​ങ്ങ​ളും ഒപ്പമുണ്ട്. മ​ധ്യ​നി​ര​യി​ൽ എ​ൻ​സോ, മ​ക് അ​ലി​സ്റ്റ​ർ, പ​രെ​ഡ​സ് ത്രി​മൂ​ർ​ത്തി​ക​ൾ മെ​സ്സി-​മാ​ർ​ട്ടി​ന​സ്-​അ​ൽ​വാ​ര​സ് മു​ന്നേ​റ്റ​ത്തി​ലേ​ക്ക് ഇ​ട​ത​ട​വി​ല്ലാ​തെ പ​ന്തെ​ത്തി​ക്കു​ക​യെ​ന്ന ജോ​ലി തു​ട​രും. പ്ര​തി​രോ​ധ​ത്തി​ൽ റൊ​മീ​റോ, ലി​സാ​ദ്രോ മാ​ർ​ട്ടി​ന​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ചോ​രാ​ത്ത കൈ​ക​ളു​മാ​യി എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സും ഇ​റ​ങ്ങു​ന്ന​തോ​ടെ അ​ർ​ജ​ന്റീ​ന​യു​ടെ ചാ​മ്പ്യ​ൻ പ​ട സ​ജ്ജം. എന്നാൽ, മെ​സ്സി​യെ​ന്ന ഏ​ക നാ​യ​ക​​നി​ലാ​ണ് അ​ർ​ജ​ന്റീ​ന​യു​ടെ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം എന്നതു​ത​ന്നെ വ​ലി​യ പോ​രാ​യ്മ​യുമാണ്. മെ​സ്സി​യെ പൂ​ട്ടി​യാ​ൽ അല്ലെങ്കിൽ പ​രി​ക്ക് കു​രു​ങ്ങി​യാ​ൽ അ​ർ​ജ​ന്റീ​ന​യെ വീ​ണ്ടെ​ടു​ക്കു​ക അ​സാ​ധ്യമാണ്.

സ്പെയിൻ (ഫിഫ റാങ്ക്: 1)

ലോ​ക​ക​പ്പ് വേദിയിൽ ഇത് സ്പെയിനിന്റെ 17-ാം പ​ങ്കാ​ളി​ത്തമാണ്. 1934-ൽ ഇ​റ്റ​ലിയിലാണ് ആദ്യ പങ്കാളിത്തം. 2010-ൽ കിരീടം ചൂടിയതാണ് മി​ക​ച്ച പ്ര​ക​ട​നം. ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ 74 മ​ത്സരങ്ങളിൽ നിന്നായി 37 ജ​യവും 18 സ​മ​നി​ലയും 19 തോ​ൽ​വിയുമാണ് സ്പെയിനിന്റെ അക്കൗണ്ടിലുള്ളത്. അ​ടി​ച്ച ഗോ​ൾ 121, വ​ഴ​ങ്ങി​യ ഗോ​ൾ 76.

സ്പാനിഷ് നിരയുടെ കരുത്തും ദൗർബല്യവും

19-കാ​ര​ൻ ല​മി​ൻ യ​മാ​ലും, 24-കാ​ര​ൻ നി​കോ വി​ല്യം​സു​മാ​യി​രു​ന്നു യൂ​റോ ജേ​താ​ക്ക​ളാ​കു​മ്പോ​ൾ സ്​​പെ​യി​നി​ന്റെ തു​രു​പ്പു​ശീ​ട്ടു​ക​ൾ. പ​രി​ക്ക് മാ​റി​യ യ​മാ​ൽ ഫോ​മി​ലേ​ക്കു​യ​ർ​ന്നു ക​ഴി​ഞ്ഞു. നി​കോ ഏ​റെ​യും പ​ക​ര​ക്കാ​ര​നാ​യാ​ണ് എ​ത്തു​ന്ന​ത്. മ​ധ്യ​നി​ര​യി​ലെ സൂ​പ്പ​ർ ഇം​പാ​ക്ട് റോ​ഡ്രി​യും ഫാ​ബി​യാ​ൻ റൂ​യി​സും ടീ​മി​ന്റെ വി​ജ​യ​ര​ഹ​സ്യ​മാ​യി മാ​റു​ന്നു. ടൂ​ർ​ണ​മെ​ന്റി​ൽ ഒ​രു ഗോ​ൾ മാ​ത്രം വ​ഴ​ങ്ങി​യെ​ന്ന​ത് പ്ര​തി​രോ​ധ ക​രു​ത്തി​ന്റെ അ​ട​യാ​ള​മാ​വു​ന്നു. ഗോ​ൾ കീ​പ്പ​ർ ഉ​നാ​യ് സി​മോ​ണും മി​ന്നു​ന്ന ഫോ​മി​ലാണുള്ളത്. കു​റി​യ പാ​സി​ൽ കോ​ർ​ത്തെ​ടു​ക്കു​ന്ന ‘ടി​കി ടാ​ക’​യി​ലൂ​ടെ എ​തി​ർ ഗോ​ൾ​മു​ഖ​ങ്ങ​ൾ പി​ള​ർ​ത്തി കു​തി​ച്ച സ്പാ​നി​ഷ് പ​ട​യോ​ട്ടം ​​ഫ്രാ​ൻ​സി​നെ​തി​രെ വ​രെ വി​ജ​യം ക​ണ്ടു. ഇ​നി ഫൈ​ന​ലി​ൽ എ​ന്താ​യി​രി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. എന്നാൽ, ഇ​തു​വ​രെ ക​ളി​ച്ചു​വ​ന്ന ത​ന്ത്ര​ങ്ങ​ൾ ക​രു​ത്ത​രാ​യ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ എ​ങ്ങ​നെ വ​ർ​ക്കൗ​ട്ടാ​കു​മെ​ന്ന​ത് സ്പെയിനിന് വെ​ല്ലു​വി​ളി​യാ​ണ്. ഗ്രൂ​പ് റൗ​ണ്ടി​ൽ കാ​പ് വെ​ർ​ഡെ​യോ​ട് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക്, മ​റ്റു മ​ത്സ​ര​ങ്ങ​ളും ആ​ധി​കാ​രി​ക​മാ​യി​രു​ന്നി​ല്ല. മാത്രമല്ല, യ​മാ​ലി​ന്റെ ബൂ​ട്ടി​ൽ നി​ന്നും കാ​ത്തി​രി​ക്കു​ന്ന ഗോ​ൾ ഇ​നി​യും പി​റ​ന്നി​ട്ടു​മി​ല്ല.

ഫൈനലിന് മുന്നിലെ റെക്കോർഡുകളും കണക്കിലെ കളികളും

അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ സ്​​പെ​യി​നി​ന്റെ അ​പ​രാ​ജി​ത കു​തി​പ്പ് 37 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. 2024-ൽ ​കൊ​ളം​ബി​യ​ക്കെ​തി​രെ ​തോ​ൽ​വി വ​ഴ​ങ്ങി​യ ശേ​ഷം ടീം ​ഇ​തു​വ​രെ തോ​റ്റി​ട്ടി​ല്ല (27 ജ​യ​വും 10 സ​മ​നി​ല​യും). 2018 മുതൽ 2021 വ​രെ ഇ​റ്റ​ലി​യും, 2019 മുതൽ 2021 വ​രെ അ​ർ​ജ​ന്റീ​ന​യും സമാനമായി 37 മ​ത്സ​ര​ങ്ങ​ളി​ൽ അ​പ​രാ​ജി​ത കു​തി​പ്പ് ന​ട​ത്തി​യി​രു​ന്നു.

പാസിങ്ങിൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​സ് പൂ​ർ​ത്തി​യാ​ക്കി​യ താ​ര​മെ​ന്ന റെ​ക്കോ​ഡ് സ്പാ​നി​ഷ് താരം റോ​ഡ്രി​യു​ടെ പേ​രി​ലാണ് (648 പാസുകൾ). 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ റോ​ഡ്രി ത​ന്നെ കു​റി​ച്ച 638 പാ​സി​ന്റെ റെ​ക്കോ​ഡാ​ണ് അദ്ദേഹം തി​രു​ത്തി​യ​ത് (നേരത്തെ ഇത് 2010-ൽ സ്പെയിനിന്റെ ചാവി ഹെർണാണ്ടസിന്റെ പേരിലായിരുന്നു). കു​ബാ​സി (547), ല​പോ​ർ​ട്ടെ (533), പ​രെ​ഡെ​സ് (496), എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് (448) എ​ന്നിങ്ങനെ ര​ണ്ട് മു​ത​ൽ അ​ഞ്ചു​വ​രെ സ്ഥാ​ന​ങ്ങ​ളി​ലും സ്​​പെ​യി​ൻ, അ​ർ​ജ​ന്റീ​ന താ​ര​ങ്ങ​ളാ​ണുള്ളത്.

സ്പാ​നി​ഷ് വി​ങ്ങ​ർ ല​മി​ൻ യ​മാ​ൽ ടൂ​ർ​ണ​മെ​ന്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഡ്രി​ബി​ളുകൾ (30) നടത്തിയ താരമെന്ന നേട്ടം സ്വന്തമാക്കി. കി​ലി​യ​ൻ എം​ബാ​പ്പെ (24), വി​നീ​ഷ്യ​സ് ജൂ​നി​യ​ർ (23), ല​യ​ണ​ൽ മെ​സ്സി (22) എ​ന്നി​വ​രാ​ണ് പി​ന്നി​ലു​ള്ള​ത്. ഒ​രു ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ ഡ്രി​ബ്ലു​ക​ളെ​ന്ന റെ​ക്കോ​ഡ് മ​റ​ഡോ​ണ​ക്കാണ് (1986-ൽ 53 ഡ്രിബ്ലുകൾ. 2014-ൽ മെസ്സി 46 ഡ്രിബ്ലുകൾ പ്രകടിപ്പിച്ചു).

ഗോൾ വല കാക്കുന്നതിൽ സ്പാ​നി​ഷ് ഗോ​ൾ കീ​പ്പ​ർ ഉ​നാ​യ് സി​മോ​ൺ ഏ​ഴ് ക​ളി​യി​ൽ ആ​റി​ലും ക്ലീ​ൻ ഷീ​റ്റ് സ്വന്തമാക്കി ചരിത്രം കുറിച്ചു. നെ​ത​ർ​ല​ൻ​ഡ്സി​ന്റെ യാ​ൻ ജോ​ങ് ബ്ലോയെഡിന്റെ (1974) അ​ഞ്ച് ക്ലീ​ൻ ഷീ​റ്റ് എ​ന്ന റെ​ക്കോ​ഡാ​ണ് ഉനായ് മ​റി​ക​ട​ന്ന​ത്.

മറുവശത്ത് അർജന്റീനയും ഗോളടിയിൽ റെക്കോർഡുകൾ തിരുത്തുകയാണ്.

2026 ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്റീ​ന​യു​ടെ ആ​കെ ഗോ​ൾ നേ​ട്ടം 19-ലെ​ത്തി (ഒ​രോ മ​ത്സ​ര​ത്തി​ലും ശരാശരി 2.71 ഗോ​ൾ). ഈ ​ലോ​ക​ക​പ്പി​ൽ സ്​​പെ​യി​ൻ 13 ഗോ​ളുകളാണ് നേ​ടിയത്. 1950-ൽ ബ്ര​സീ​ൽ (22), 1958-ൽ ​​​ഫ്രാ​ൻ​സ് (23), 1954​-ൽ പ​ശ്ചി​മ ജ​ർ​മ​നി (25), ഹ​ങ്ക​റി (27) എന്നിവരാണ് ഇതിന് മുന്നിലുള്ളത്. ക​ഴി​ഞ്ഞ 13 മ​ത്സ​ര​ങ്ങ​ളി​ലും അ​ർ​ജ​ന്റീ​ന ചു​രു​ങ്ങി​യ​ത് ര​ണ്ട് ഗോ​ളു​ക​ളെ​​ങ്കി​ലും നേ​ടി എന്നതും ലോ​ക​ക​പ്പ് റെ​ക്കോ​ഡാണ് (202​2 ലോകകപ്പിൽ സൗദിയോട് 2-1 ന് തോറ്റ മത്സരത്തിലാണ് ഏറ്റവും അവസാനമായി രണ്ടിൽ താഴെ ഗോൾ നേടിയത്). ടൂ​ർ​ണ​മെ​ന്റി​ൽ അ​ർ​ജ​ന്റീ​ന​യു​ടെ അ​ഞ്ച് ഗോ​ളു​ക​ളും പി​റ​ന്ന​ത് പെ​നാ​ൽ​റ്റി ഏ​രി​യ​ക്ക് പു​റ​ത്തു നി​ന്നാണ് എന്നതും ഒ​രു ​ടീ​മി​ന്റെ പേ​രി​ലെ റെ​ക്കോ​ഡാണ് (ല​യ​ണ​ൽ മെ​സ്സി-2, ലോ​സെ​ൽ​സോ, അ​ൽ​വാ​ര​സ്, എ​ൻ​സോ എ​ന്നി​വ​ർ ഓരോ ഗോളും നേടി).

ല​യ​ണ​ൽ മെ​സ്സി​യു​ടെ ഈ ​ലോ​ക​ക​പ്പി​ലെ ഗോ​ൾ നേ​ട്ടം എ​ട്ടി​ലെ​ത്തി. യു​സേ​ബി​യോ (1966), അ​ഡ്മി​ർ ഡി ​മെ​ൻ​സെ​സ് (1950) എ​ന്നി​വ​രു​ടെ 9 ഗോളുകൾ എന്ന നേട്ടത്തിലേ​ക്ക് ഇനി ഒ​രു ഗോ​ൾ ദൂ​രം മാത്രം (13 ഗോൾ നേടിയ ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്നാണ് ഒരു ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ താരം). നാ​ല് അ​സി​സ്റ്റുകൾ ഉ​ൾ​പ്പെ​ടെ മെ​സ്സി​യു​ടെ ഗോ​ൾ സം​ഭാ​വ​ന 12-ലെ​ത്തി. ലോ​ക​ക​പ്പി​ൽ മെ​സ്സി​യു​ടെ അ​സി​സ്റ്റു​ക​ളു​ടെ എ​ണ്ണം നാ​ലാ​ണ്. 5 അസിസ്റ്റുകളുമായി ഫ്രാ​ൻ​സി​ന്റെ മൈ​ക​ൽ ഒ​ലി​സെയാണ് മുന്നിലുള്ളത്. സ്പെയിനിന്റെ ഡാ​നി​ൽ ഒ​ൽ​മോ, കു​കു​റെ​യ എ​ന്നി​വ​ർക്ക് ര​ണ്ട് അ​സി​സ്റ്റു​ക​ളുണ്ട്.

Tags:    
News Summary - Argentina and Spain Clash in Epic Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.