2026 ലോകകപ്പിന്റെ കലാശക്കൊട്ടിന് അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അർജന്റീനൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയും കണ്ണുനനയിച്ചും നായകൻ ലയണൽ മെസ്സിയുടെ വൈകാരിക കുറിപ്പ്. സ്പെയിനെതിരായ സ്വപ്ന ഫൈനലിന് മുൻപായി, ഇതൊരു വെറും ഫുട്ബാൾ ടീമല്ലെന്നും തനിക്കിതൊരു കുടുംബമാണെന്നുമാണ് സഹതാരങ്ങൾക്കും പരിശീലകർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇതിഹാസ താരം കുറിച്ചത്.
സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനൽ ടിക്കറ്റെടുത്തത്. ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് അർമാഡയുടെ വരവ്. ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മെസ്സിയുടെ മാന്ത്രിക കാലുകളിൽ നിന്നുപിറന്ന രണ്ട് അസിസ്റ്റുകളിലൂടെയാണ് അർജന്റീന വിജയം (2-1) പിടിച്ചെടുത്തത്.
ഈ വർഷങ്ങളിലെല്ലാം എനിക്ക് ഏറ്റവും മനോഹരമായി തോന്നിയത് നേടിയ കിരീടങ്ങളല്ല, മറിച്ച് ഈ യാത്രയാണ്. ഈ സംഘത്തോടൊപ്പം ഓരോ ദിവസവും ചിലവിടുക, ഒന്നിച്ച് പൊരുതുക, വീണുപോകുന്ന പ്രതിസന്ധികളിൽ ഒന്നിച്ച് കൈപിടിച്ചെഴുന്നേൽക്കുക, ഓരോ ചുവടും ആസ്വദിക്കുക... അതാണ് ഏറ്റവും വലുത്. എന്റെ ഓരോ സഹതാരങ്ങൾക്കും, സപ്പോർട്ടിങ് സ്റ്റാഫിനും, ഈ ടീമിനെ ഒരു കുടുംബമാക്കി മാറ്റാൻ അഹോരാത്രം അധ്വാനിക്കുന്ന ഓരോരുത്തർക്കും നന്ദി. നാളെ എന്തുതന്നെ സംഭവിച്ചാലും, ഈ സംഘം ചരിത്രത്തിൽ ഒരിക്കലും മായ്ച്ചു കളയാനാകാത്ത ഒരു ഏട് തുന്നിച്ചേർത്തു കഴിഞ്ഞു. കമോൺ അർജന്റീന!"
ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ഫൈനലിൽ ഇരട്ടഗോൾ നേടിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ നിലവിൽ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിയെ മറികടന്നിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിൽ 22 ഗോളുകൾ തികച്ച എംബാപ്പെയെ ഫൈനലിൽ മറികടക്കാനാകും മെസ്സിയുടെ ശ്രമം. ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇതെന്നാണ് ഫുട്ബോൾ ലോകം ഒന്നടങ്കം വിലയിരുത്തുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഞാൻ ഇതിനായി കഠിന പരിശീലനത്തിലായിരുന്നു. ഇപ്പോൾ എനിക്ക് ഈ നിമിഷങ്ങൾ ആസ്വദിക്കാൻ മാത്രമാണ് ആഗ്രഹം. എന്റെ അവസാന ലോകകപ്പാണോ എന്നതിനെക്കുറിച്ചൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. ഈ ടീം അതിന്റെ പരമാവധി നൽകുന്നുണ്ട്, ഞങ്ങൾക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. ഫുട്ബോളും നിശ്ചയദാർഢ്യവും കൊണ്ട് വിജയിക്കാൻ മാത്രമാണ് ഞങ്ങൾ ഇറങ്ങിയത്."
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തെക്കുറിച്ചും മെസ്സി വാചാലനായി. "ദേശീയഗാനം ആലപിച്ച നിമിഷം മുതൽ എന്തോ ഒരു പ്രത്യേകത ഞങ്ങൾക്കനുഭവപ്പെട്ടിരുന്നു. അർജന്റീനയിലെ ജനങ്ങളുടെ ആഘോഷങ്ങളുടെ ചിത്രങ്ങൾ എന്റെ കുടുംബം എനിക്കയച്ചു തന്നിരുന്നു. അവർക്ക് ഈ സന്തോഷം നൽകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.