ഒരു ടിക്കറ്റിന് 22 ലക്ഷം! കായികചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമാവാൻ ലോകകപ്പ് ഫൈനൽ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തെ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. അർജന്‍റീനയും സ്പെയിനും ഇന്ന് മത്സരത്തിനിറങ്ങുമ്പോൾ നിരവധി ചരിത്ര നിമിഷങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ്. എന്നാൽ മത്സരത്തിനു മുമ്പേ ഫിഫ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. യു.എസിന്‍റെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ മത്സരമായിരിക്കും 2026ലെ ലോകകപ്പ് ഫൈനൽ.

ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ പ്രീമിയം ടിക്കറ്റുകൾക്ക് 22 ലക്ഷം രൂപയാണ് വില. ഫിഫയുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്‌ഫോമിൽ പോലും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഏകദേശം 8,000 ഡോളർ (7,70,284 രൂപ) ആണ്.

എൻഎഫ്എൽ സൂപ്പർ ബൗൾ, എൻബിഎ ഫൈനൽസ് തുടങ്ങിയ ലോകത്തിലെ വമ്പൻ കായിക മത്സരങ്ങളെപ്പോലും പിന്നിലാക്കി, ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കായിക ഇനമായി ഈ ഫൈനൽ മാറിക്കഴിഞ്ഞു എന്ന് ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ TickPick.com വ്യക്തമാക്കുന്നു. 2022 ഖത്തർ ലോകകപ്പ് ഫൈനലുമായി താരതമ്യം ചെയ്യുമ്പോൾ, അന്നത്തെ ടിക്കറ്റ് നിരക്കിന്റെ പല മടങ്ങാണ് ഇപ്പോഴത്തെ തുക.

Tags:    
News Summary - Ticket prices, World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.