സ്റ്റാഗ് ബീറ്റിൽ എന്ന കുഞ്ഞൻ വണ്ട്; വില 75 ലക്ഷം രൂപ!
ലോകത്ത് പലതരത്തിലുള്ള ജീവിവർഗങ്ങളുണ്ട്. അതിലൊന്നാണ് സ്റ്റാഗ് ബീറ്റിൽ. കാണാൻ വണ്ടിനെ പോലെയാണെങ്കിലും ലോകത്തിലെ ഏറ്റവും വില കൂടിയ ജീവിയാണിത്. ആഡംബര കാറിന്റെ വില വരും ഒരു സ്റ്റാഗ് ബീറ്റിലിന്. അതായത് 75 ലക്ഷം രൂപ. പലരും ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഈ ജീവിയെ കാണുന്നത്. സ്റ്റാഗ് ബീറ്റിലിനെ വീട്ടിൽ സൂക്ഷിച്ചാൽ പെട്ടെന്ന് ധനികരാകുമെന്നാണ് ചിലരുടെ വിശ്വാസം. രണ്ട് കൂർത്ത കൊമ്പുകളും ഒന്നിലേറെ കാലുകളുമുണ്ട് ഈ ജീവിക്ക്. കാട്ടിലെ അഴുകിയ മരത്തടികളിലും മറ്റുമാണ് ഇവ അധിവസിക്കുക.
സ്റ്റാഗ് വണ്ടുകളിലെമിക്ക സ്പീഷിസുകളും 5 സെന്റീമീറ്റർ വരെ വലിപ്പമുള്ളവയാണ് എന്നാൽ ചില സ്പീഷിസുകൾ 12 സെന്റീമീറ്ററിൽ കൂടുതൽ വലിപ്പം ഉണ്ടാകാറുണ്ട്. രണ്ടു മുതൽ ആറു ഗ്രാം വരെ ഭാരമുണ്ടാകും. മൂന്നു മുതൽ ഏഴുവർഷം വരെയാണ് ആയുസ്. ബ്രിട്ടൻ ഉൾപ്പെടുന്ന പടിഞ്ഞാറൻ യൂറോപ്പിൽ ഇവ ധാരാളമായി കണ്ടുവരാറുണ്ട്. ഈ വണ്ടുകൾക്ക് കലമാന്റെ കൊമ്പുകൾപോലെ ശാഖകളുള്ള കൊമ്പുകളുള്ളതിനാലാണ് ഈ പേരു വന്നത്.
ചവച്ചരച്ച് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത ഈ വണ്ടുകൾ ഒലിച്ചിരങ്ങുന്ന മരക്കറകളും മൃതുവായ പഴങ്ങളുമാണ് ഭക്ഷിക്കുന്നത്. ഇവയുടെ ലാർവകളുടെ പ്രധാന ഭക്ഷണം മണ്ണിനടിയിലെ ജീർണിച്ച മരത്തടികളാണ്. മരുന്നിനും ഈ വണ്ടുകളെ ഉപയോഗിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.