Posted On
date_range Updated On
date_range മേധ പട്കറെ വേട്ടയാടുന്ന ഭരണകൂട നീക്കം അവസാനിപ്പിക്കണം -പ്ലാച്ചിമട സമരസമിതി
പാലക്കാട്: മേധ പട്കർക്കെതിരെ അന്വേഷണം നടത്തി അവരെ നിശ്ശബ്ദമാക്കാമെന്നത് കേന്ദ്രസർക്കാറിന്റെ വ്യാമോഹം മാത്രമാണെന്നും അവരെ വേട്ടയാടുന്ന ഭരണകൂട നീക്കം അവസാനിപ്പിക്കണമെന്നും പ്ലാച്ചിമട കോളവിരുദ്ധ സമരസമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
പ്ലാച്ചിമട സമരസമിതി നേതാക്കളായ ശക്തിവേൽ, ശാന്തി വിജയനഗരം, പ്ലാച്ചിമട കണ്ണദാസ്, മുരുകേശൻ ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ഈസാബിൻ അബ്ദുൽകരീം, കൺവീനർമാരായ കെ.വി. ബിജു, എം. സുലൈമാൻ, നീലിപ്പാറ മാരിയപ്പൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.