സൗ​ദി സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന പ​ദ്ധ​തി മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക​കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സൗദി സഹകരണത്തോടെ ലക്ഷം വൃക്ഷത്തൈകൾ നടുന്നു

മ​നാ​മ: സൗ​ദി സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യി. മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക​കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന തോ​ത്​ 2060ഓ​ടെ പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ നേ​ര​ത്തേ തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി ഫു​ഡ്​ ഡെ​വ​ല​പ്മെ​ന്‍റ്​ ക​മ്പ​നി​യു​ടെ പി​ന്തു​ണ​​യോ​ടെ ഒ​രു ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​താ​ണ്​ പ​ദ്ധ​തി. സൗ​ദി​യി​ൽ ത​യാ​റാ​ക്കി​ ബ​ഹ്​​റൈ​നി​ൽ വ​ള​ർ​ത്തു​ക എ​ന്ന പ​ദ്ധ​തി​യാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. സൗ​ദി പ​രി​സ്​​ഥി​തി, ജ​ല, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യും ഇ​തി​നു​ണ്ട്. ച​ട​ങ്ങി​ൽ ഗ്യാ​സ്, പ​രി​സ്​​ഥി​തി​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദൈ​ന, സൗ​ദി പ​രി​സ്​​ഥി​തി, ജ​ല, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം പ്ര​തി​നി​ധി ഡോ. ​ഖാ​ലി​ദ്​ അ​ൽ അ​ബ്​​ദു​ൽ ഖാ​ദി​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ബ​ഹ്​​റൈ​നി​ലെ കാ​ലാ​വ​സ്​​ഥ, പ​രി​സ്​​ഥി​തി മാ​റ്റ​ത്തി​നെ​തി​രെ വ​ലി​യ അ​ള​വി​ൽ പ​രി​വ​ർ​ത്ത​ന​മു​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി വ​ഴി സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡോ. ​ഖാ​ലി​ദ്​ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Lakh of saplings are being planted with Saudi cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.