ഭൂമിക്ക് കരുതലൊരുക്കി പരിസ്ഥിതി പ്രവർത്തകൻ

വടക്കാഞ്ചേരി: ഹരിത വിപ്ലവവുമായി ഭൂമിക്ക് കരുതലൊരുക്കി പരിസ്ഥിതി പ്രവർത്തകൻ. പരിസ്ഥിതി സംരക്ഷണത്തിനായി അക്ഷീണ പോരാട്ടം നടത്തുകയാണ് അത്താണി കോണ്ടത്തുവളപ്പിൽ വീട്ടിൽ കെ.കെ. രാമചന്ദ്രനെന്ന അമ്പത്തിയാറുകാരൻ. ഒരു കോടി മരങ്ങൾ നട്ട് പരിപാലിക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്ന് കെട്ടിട നിർമാണ കരാറുകാരനായ രാമചന്ദ്രൻ പറയുന്നു. 26,50,000 മരത്തൈകൾ വിവിധ സംഘടനകൾ, വിദ്യാലയങ്ങൾ, വായനശാലകൾ എന്നിവ വഴി ഇതിനകം നട്ടു കഴിഞ്ഞു.

പരിസ്ഥിതി ദിനത്തിൽ മാത്രമല്ല, 365 ദിവസവും പ്രകൃതിയോടിണങ്ങിക്കഴിയാനാണ് ഇദ്ദേഹത്തിനിഷ്ടം. വിവിധയിടങ്ങളിലായി നടുന്ന തൈകളുടെ പരിപാലനം ഉറപ്പാക്കണമെന്നത് ഇദ്ദേഹത്തിന് നിർബന്ധമുള്ള കാര്യമാണ്.

പ്രതിവർഷം 25,000ൽപരം തൈകൾ ഒരുക്കി ഇദ്ദേഹം വിതരണം ചെയ്യും. വീട്ടുപറമ്പിൽ മാവും പ്ലാവും മഹാഗണിയും മറ്റ് വൃക്ഷങ്ങളുമൊക്കെ ഉൾപ്പടെയുള്ള ഹരിതവനം ഒരുക്കിയതും അധ്വാനിയായ പരിസ്ഥിതി പ്രവർത്തകൻ തന്നെയാണ്. മികവിന്റെ പരിസ്ഥിതി സംരക്ഷകനെത്തേടി സംസ്ഥാന സർക്കാറിന്റെ പരിസ്ഥിതിമിത്ര ഉൾപ്പടെ വിവിധ പഞ്ചായത്ത്-നഗരസഭതല പുരസ്കാരങ്ങളും ഇതിനകം എത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.