Posted On
date_range Updated On
date_range കോയമ്പത്തൂരിൽ കീടനാശിനി ഉള്ളിൽ ചെന്ന് ആന ചെരിഞ്ഞു
കോയമ്പത്തൂർ: കോയമ്പത്തൂരിൽ കീടനാശിനി ഉള്ളിൽ ചെന്ന് ആന ചെരിഞ്ഞു. വാഴത്തോപ്പുകളിലും മറ്റും ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസാണ് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്ന് മൂന്നോ നാലോ മണിക്കൂറിനകം ആന ചെരിഞ്ഞിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് വെറ്റിനറി സർജൻ യു. ശ്രീനിവാസൻ പറഞ്ഞു.
കോയമ്പത്തൂരിലെ ഒ-വാലി വനമേഖലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. അവയവങ്ങൾക്ക് പെട്ടെന്നുണ്ടായ തകരാറാണ് ആന ചെരിയാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു.
ആനയെ കൊല്ലാൻ ആരും മനപൂർവ്വം ചെയ്തതാവില്ലെന്നും തോട്ടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനി ആന അബദ്ധത്തിൽ കഴിച്ചതാകാമെന്നും ഒ-വാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ യു. ശ്രീനിവാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.