കാലാവസ്ഥാ പ്രതിരോധം: തദ്ദേശീയ വിളകൾ വളർത്തുന്ന കെനിയൻ കർഷകർ

കെനിയ: കാലാവസ്ഥാ വ്യതിയാനം ആഗോള ഭക്ഷ്യ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുകയും കാർഷിക ഉൽപാദനക്ഷമത ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്നാണ് ഐക്യരാഷ്ട്രസഭയും (യു.എൻ) ലോകബാങ്ക് റിപ്പോർട്ടുകളും നൽകുന്ന മുന്നറിയപ്പ്. ഇത് തിരിച്ചറിഞ്ഞ് കെനിയ പോലുള്ള വികസ്വര രാജ്യങ്ങളിലെ ഗ്രാമീണ സമൂഹങ്ങൾ കാർഷികമേഖലയിൽ പുതുവഴിവെട്ടുകയാണ്.

വിചിത്രവും വാണിജ്യപരവുമായ പച്ചക്കറികൾ ഇപ്പോഴും കെനിയൻ ഭക്ഷണരീതികളിൽ പ്രധാനമാണ്. ഇലക്കറികൾ ഉയർന്ന പോഷകമൂല്യവും ഔഷധഗുണവുമുള്ളതിനാൽ മിക്ക ആളുകളും ഇഷ്ടപ്പെടുന്നു. അവ പ്രചരിപ്പിക്കാനും എളുപ്പമാണ്. കെനിയയിലുടനീളം ഗ്രാമീണ സമൂഹങ്ങളും ചെറുകിട കർഷകരും തലമുറകളിലേക്ക് കൈമാറ്റം ചെയ്ത തദേശീയ ഭക്ഷണ സമ്പ്രദായങ്ങളെക്കുറിച്ചുള്ള അമൂല്യമായ അറിവ് കൈവശമുള്ളവരാണ്.

പോഷകസമൃദ്ധമായ ഭക്ഷണം നൽകാനും പരിസ്ഥിതിയുമായി പരസ്പരാശ്രിതമായി ഇടപഴകാനും പ്രകൃതിയുടെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കാനും അവർക്ക് കഴിയുന്നു. ഗ്രോ ബയോ-ഇന്റൻസീവ് അഗ്രികൾച്ചർ സെന്റർ ഓഫ് കെനിയ (ജി-ബ്ലാക്ക് ) പോലെയുള്ള വിവിധ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ, തദേശീയ വിത്ത് തിരഞ്ഞെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ചെറുകിട കർഷകരെ സഹായിക്കുന്നു. വിളനാശത്തിൽനിന്നും നഷ്ടത്തിൽനിന്നും കർഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.

കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിലെ ഗ്രാമീണ സമൂഹങ്ങളും ചെറുകിട കർഷകരും കാലാവസ്ഥാ ആഘാതങ്ങൾക്കെതിരെ പൊരുത്തപ്പെടാനും പ്രതിരോധശേഷി വർധിപ്പിക്കാനും തദേശീയമായ ഭക്ഷണങ്ങൾ അവലംബിച്ചു. വിവിധ ഗ്രാമീണ ജനസമ്പർക്ക പരിപാടികളുടെ സഹായത്തോടെ നൂറുകണക്കിന് കർഷക സമൂഹങ്ങൾ നാടൻ ഇലക്കറികളിലേക്കും കിഴങ്ങുകളിലേക്കും മടങ്ങിയെത്തി.

തദേശീയ വിളകളുടെ വെടുപ്പുകൾ വിജയകരമായി. കാരണം തദേശീയമായ വരൾച്ച പ്രതിരോധശേഷിയുള്ള വിത്തുകളാണ് ഉപയോഗിക്കുന്നത്. അത് താരതമ്യേന നല്ല വിളവെടുപ്പ് ഉറപ്പുനൽകുന്നു. അടുത്ത നടീൽ സീസണിലേക്ക് വിത്ത് സംഭരിക്കുന്നു. സഹജീവി കർഷകർക്ക് വിത്തുകൾ കൈമാറുന്നു. 

Tags:    
News Summary - Climate Resilience: Kenyan Farmers Growing Indigenous Crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.