കമ്പനിക്കടവില്‍ കരക്കടിഞ്ഞ കടലാമയുടെ ജഡം
Posted On
date_range Updated On
date_range കമ്പനിക്കടവില്‍ വീണ്ടും കടലാമയുടെ ജഡം
കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവില്‍ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് വടക്കുഭാഗത്ത് രണ്ടിടങ്ങളിലായി കടലാമകളുടെ ജഡം കണ്ടത്.
പ്രദേശത്ത് രണ്ടു മാസത്തിനിടെ നാല് കടലാമകളാണ് ചത്ത് കരക്കടിഞ്ഞത്. ഒലീവ് റിഡ്ലി ഇനത്തിലെ മൂന്ന് അടിയോളം വലിപ്പമുള്ള കടലാമയാണ് കരക്കടിഞ്ഞത്. കാക്കകളും മറ്റും കൊത്തിവലിക്കുന്ന നിലയിലായിരുന്ന ജഡം നാട്ടുകാർ ചേർന്ന് കുഴിച്ചുമൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.