കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചി കോർപറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു. തേവര ഡിവിഷനിൽ അജൈവ മാലിന്യ നീക്കത്തിന്‍റെ ഉദ്ഘാടനം കൗൺസിലർ പി.ആർ അനീഷ് ഉദ്ഘാടനം ചെയ്തു. ക്ലീൻ കേരള കമ്പനിയാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം സംഭരിക്കുന്നത്.
വഴിയരികിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യനീക്കം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. രണ്ടാംഘട്ടമായി ഇത് നടപ്പാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.