Posted On
date_range Updated On
date_range മഴ കനക്കുന്നു; വയനാട്ടിൽ ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം
കൽപറ്റ: വയനാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജൂലൈ അഞ്ചു മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണു രാജ് നിരോധനം ഏര്‍പ്പെടുത്തി.
എന്നാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞ്കൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുളള മണ്ണ് നീക്കം ചെയ്യുന്നതിനും വിലക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമാണ് നിരോധന ഉത്തരവ് ഇറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.