Posted On
date_range Updated On
date_range താപനിലയിൽ ചെറിയ മാറ്റം; ചിലയിടങ്ങളിൽ മഴ
ദുബൈ: രാജ്യത്ത് വെള്ളിയാഴ്ച താപനിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. കനത്ത ചൂട് അവസാനിക്കുന്നതിന്റെ സൂചനയായാണിത് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം ചില ഭാഗങ്ങളിൽ ചെറിയ മഴയും ലഭിച്ചു. തീരദേശ പ്രദേശങ്ങളിൽ 38 ഡിഗ്രി മുതൽ 42 ഡിഗ്രി വരെയാണ് താപനില രേഖപ്പെടുത്തിയത്.
അതേസമയം, ഉൾപ്രദേശങ്ങളിൽ 42-46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. നേരത്തേ 50 ഡിഗ്രിക്ക് മുകളിൽ വരെ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളാണിത്. അതേസമയം, രാത്രി സമയങ്ങളിൽ ആർദ്രത വർധിക്കാൻ പലയിടങ്ങളിലും സാധ്യതയുണ്ടെന്നും അറേബ്യൻ ഗൾഫും ഒമാൻ കടലും പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.