ഗായികയെ പിടിച്ചുപറിക്കാർ ആക്രമിച്ച് കൊള്ളയടിച്ചു

താനെ: 79കാരിയായ ഹിന്ദുസ്ഥാനി ഗായികയെ രണ്ട് പിടിച്ചുപറിക്കാർ ആക്രമിച്ച് കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഗായിക ശുഭദ പാവ്‌ഗിക്ക് നേരെയാണ് അക്രമമുണ്ടായത്.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ജില്ലയിലെ ഡോംബിവ്‌ലി പട്ടണത്തിലൂടെ പാവ്‌ഗി മകനോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുചക്ര വാഹനത്തിലെത്തിയ പ്രതികൾ പാവ്ഗിയെ ഇടിക്കുകയും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം അപഹരിക്കുകയു ചെയ്തു.

പാവ്‌ഗിയുടെ കഴുത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. 

Tags:    
News Summary - The singer was attacked and robbed by robbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.