ആരും പ്രതീക്ഷിക്കാത്ത ഇന്ത്യൻ പേരുള്ള പി.വി.ആർ എന്ന പ്രീമിയം ലക്ഷ്വറി ബ്രാന്‍റ്

പി.വി.ആർ എന്ന് കേൾക്കുമ്പോൾ ഒരു പ്രീമിയം ലക്ഷ്വറി സിനിമാ അനുഭവമാണ് നമുക്ക് ഓർമ വരുന്നത്. എന്നാൽ പി.വി.ആറിന്‍റെ പൂർണ രൂപം നമ്മൾ വിചാരിക്കുന്നതു പോലെ പ്രീമിയം ബ്രാന്‍റുകൾക്ക് നൽകാറുള്ളതു പോലൊരു പേരല്ല. 'പ്രിയ വില്ലേജ് റോഡ് ഷോ' ഇതാണ് പി.വി.ആറിന്‍റെ പൂർണ നാമം.

1997ൽ മൾട്ടിപ്ലെക്സ് തിയറ്ററുകൾ ഇന്ത്യക്കാർക്ക് അന്യമായിരുന്ന കാലത്താണ് പി.വി.ആറിന്‍റെ അരങ്ങിലേക്കുള്ള പ്രവേശനം. അന്ന് ഡൽഹിയിലെ ജനപ്രിയ തിയറ്ററായ പ്രിയ സിനിമ ആസ്ട്രേലിയൻ എന്‍റർടെയ്ൻമെന്‍റ് കമ്പനിയായ വില്ലേജ് റോഡ് ഷോയുമായി കൈകോർത്താണ് പി.വി.ആർ രൂപം കൊള്ളുന്നത്.

ഡൽഹിയിൽ സിംഗിൾ സ്ക്രീനിൽ തുടങ്ങിയ പി.വി.ആർ പിന്നീട് രാജ്യത്തുടനീളം തിയറ്ററുകൾ വ്യാപിപ്പിച്ച് കാഴ്ചക്കാരുടെ ആസ്വാദനവും അഭിരുചിയും മാറ്റിയെടുത്തു. നിലവിൽ പി.വി.ആർ ഐ.എൻ.ഒ.എക്സ് ലിമിറ്റഡ് എന്നാണ് നിലവിൽ കമ്പനിയുടെ പേര്.

Tags:    
News Summary - Surprising full name of PVR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.