Posted On
date_range Updated On
date_range ഒ.ടി.ടി നിയന്ത്രണം; തുടർനടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈകോടതികളിൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ തുടർനടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി.
ഒ.ടി.ടികൾ സംബന്ധിച്ച് ഹൈകോടതികളിലുള്ള ഹരജികളെല്ലാം ഒന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നേരത്തേ സമർപ്പിച്ച അപേക്ഷയിൽ സുപ്രീംകോടതി നോട്ടീസ് നൽകിയിട്ടും പല ഹൈകോടതികളിലും ഇപ്പോഴും ഇത്തരം കേസുകൾ പെൻഡിങ് ആണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാണിച്ചപ്പോഴാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.