Posted On
date_range Updated On
date_range ‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’; രാജികൾക്ക് പിന്നാലെ ചർച്ചയായി രചനയുടെ പോസ്റ്റ്
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള നടിമാരുടെ വെളിപ്പെടുത്തലിന് ശേഷം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖും രാജിവെച്ചതിന് പിന്നാലെ മഹാകവി പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’യിലെ വരികൾ പങ്കുവെച്ച് അഷ്ടമിരോഹിണി ദിനാശംസ നേർന്ന് നടി രചന നാരായണൻകുട്ടി.
‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ... മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ...അഷ്ടമിരോഹിണി ദിനാശംസകൾ’ -എന്നിങ്ങനെയായിരുന്നു രചനയുടെ പോസ്റ്റ്.
പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചയായിരിക്കുകയാണ്. ഇത് സിദ്ദിഖിനെയും രഞ്ജിത്തിനെയും ഉദ്ദേശിച്ചുള്ളതാണെന്നും കാലോചിതമായ വരികളാണെന്നും നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. ശവത്തിൽ കുത്തല്ലേയെന്ന് ചിലരുടെ ‘അഭ്യർഥന’യുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.